ലഖ്നൗ: ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച ഭര്‍ത്താവ് കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയിലാണ് സംഭവം. യുവതിയെ കാമുകനൊപ്പം കണ്ടതിന്റെ പ്രക്രോപനത്തിലാണ് ഭര്‍ത്താവ് രാം ഖിലാവാന്റെ ക്രൂരത. 25 കാരിയായ യുവതിയെ പൊലീസ് ഹാര്‍ദോയി മെഡിക്കല്‍ കോളേജിലേക്കും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ലഖ്നൗവിലെ ആശുപത്രിയിലേക്കും മാറ്റി.
ഗ്രാമത്തിലെ തന്റെ കാമുകനെ കാണാന്‍ പോയ യുവതിയെ ഭര്‍ത്താവ് പിന്തുടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് യുവതിയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും രാം ഖിലാവാന്‍ ആണ്‍സുഹൃത്തിന്റെ മുന്നില്‍വെച്ച് യുവതിയുടെ മൂക്ക് കടിച്ചുപറിക്കുകയുമായിരുന്നു.യുവതിയുടെ കരച്ചില്‍കേട്ട് സ്ഥലത്തെത്തിയവരാണ് വിവരം പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ ഹരിയാവാല് പൊലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കുകയും യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അഡീഷണല്‍ എസ്പി നരേന്ദ്ര കുമാര്‍ പറഞ്ഞു. സംഭവത്തിൻ്റെ എല്ലാവശവും അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.