ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ കത്തിനശിച്ചു ഫ്രിഡ്ജിനുള്ളിലെ വയർ ഷോട്ടായതാണ് അപകടത്തിന് കാരണം എന്ന് പ്രാഥമിക നിഗമനം..

മാനന്തവാടി: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. പയോട് ലക്ഷ്മിസദനില്‍ രാധാമണിയുടെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

ശബ്ദം കേട്ട് മകന്‍ അനില്‍ എഴുന്നേറ്റ് നോക്കിയപ്പോഴാണ് അടുക്കളയിൽ പുക നിറഞ്ഞത് കണ്ടത്. ഉടന്‍ അയല്‍വാസിയായ മാനന്തവാടി പ്രൊബേഷന്‍ എസ്‌ഐ രാം ലാലിനെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹമാണ് പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരം
അറിയിച്ചത്.പൊട്ടിത്തെറിയില്‍ മിക്‌സി, ഗ്രൈന്‍ഡര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, സ്റ്റൗ, അടുക്കളയിലെ കബോര്‍ഡ് അടക്കമുള്ളവ പൂര്‍ണ്ണമായും കത്തിനശിച്ചു. വീടിന്റെ വയറിംഗും ജനല്‍ചില്ലുകളും തകര്‍ന്നിട്ടുണ്ട്. ഫ്രിഡ്ജിനുള്ളിലെ വയര്‍ ഷോര്‍ട്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !