ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യ.

തെഹ്റാൻ: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യ. ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇറാനിലുളള ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

വിദേശകാര്യ മന്ത്രാലയം ഇറാനിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷക്കായി സാധ്യമായ നടപടികളെല്ലാം സ്വീകരിക്കും. അത്യാവശ്യ ഘട്ടത്തില്‍ ഇറാനിലെ സുരക്ഷിത കേന്ദ്രത്തിലെ ഏംബസിയിലേക്ക് വിദ്യാര്‍ത്ഥികളെ മാറ്റുമെന്ന് തിങ്കളാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇറാനിലെ തെഹ്റാൻ, ഷിറാസ്, കോം നഗരങ്ങളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.1,500 ലധികം ഇന്ത്യൻ വിദ്യാർഥികൾ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവർ ആണെന്നാണ് വിവരം.

വിദ്യാർത്ഥികളിൽ ഭൂരിഭാ​ഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. നേരത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചിരുന്നു. വിദ്യാർത്ഥികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഇടപെടണമെന്ന് രക്ഷിതാക്കൾ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !