ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഇക്കഴിഞ്ഞ സീസണിലെ അത്ഭുത താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് രാജസ്ഥാന് റോയല്‍സിന്റെ 14കാരനായ ഓപണര്‍ വൈഭവ് സൂര്യവംശി. കന്നി സെഞ്ച്വറിയടക്കം നേടി അരങ്ങേറ്റ സീസണില്‍ തന്നെ വൈഭവ് ഞെട്ടിക്കുകയും ചെയ്തു.
ടൂര്‍ണമെന്റില്‍ ഏറ്റവുമുയര്‍ന്ന സ്ട്രൈക്ക്റേറ്റിനുള്ള കര്‍വ് സൂപ്പര്‍ സ്ട്രൈക്കര്‍ പുരസ്കാരവും വൈഭവിനെ തേടിയെത്തിയിരുന്നു. പിന്നാലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലന മത്സരത്തില്‍ 90 പന്തില്‍ നിന്ന് 190 റണ്‍സ് അടിച്ചെടുത്തും വൈഭവ് ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ വൈഭവിന്റെ പതിമൂന്നുകാരന് സുഹൃത്തും വെടിക്കെട്ട് ബാറ്റിങ്ങുമായി ഞെട്ടിക്കുകയാണ്. വൈഭവിന്റെ കൂട്ടുകാരനും ബിഹാര്‍ താരവുമായ അയാന് രാജാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 134 പന്തില്‍ നിന്ന് 327 റണ്‍സ് അയാന് രാജ് അടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.മുസാഫര്‍പുറില്‍ നടന്ന ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് ലീഗിലായിരുന്നു അയാന്റെ ട്രിപ്പിള്‍ സെഞ്ച്വറി പ്രകടനം. 30 ഓവര്‍ മത്സരത്തിലാണ് താരം കസറിയത്. ബിഹാറിലെ സന്‍സ്ക്രിതി ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടി കളിക്കുന്ന അയാന് 22 സിക്സും 41 ഫോറുമാണ് പറത്തിയത്. ഇന്നിങ്സിലെ ഭൂരിഭാഗം പന്തുകളും നേരിട്ട താരം ബൗണ്ടറികളില്‍ നിന്ന് മാത്രം 296 റണ്‍സാണ് സ്കോര്‍ ചെയ്തത്. 220.89 ആയിരുന്നു അയാന്റെ ബാറ്റിങ് സ്ട്രൈക്ക് റേറ്റ്.ഈ വെടിക്കെട്ട് പ്രകടനത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ അയാന് രാജിന് കഴിഞ്ഞു. ബിഹാറിന്റെ ഭാവി വളരെ മികച്ചതാണെന്നാണ് ആരാധകര്‍ വാഴ്ത്തിപ്പാടുന്നത്. അടുത്ത ഐപിഎല്‍ താരലേലത്തില്‍ അയാനും ഇടം പിടിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.