കോഴിക്കോട്: ബസുകൾക്കിടയിൽ പെട്ട് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂച്ചേരിക്കുന്നു കോഴിക്കുളം മേലെപ്പറമ്പിൽ പാച്ചേരി ജഗദീഷ് ബാബുവാണ് മരിച്ചത്.
കോഴിക്കോട് ജില്ലയിലെ ഫറോക്കിനടുത്ത് മണ്ണൂരിലാണ് അപകടം നടന്നത്. ഒരേ ദിശയിൽ വരികയായിരുന്ന രണ്ടു ബസുകൾക്കിടയിൽപ്പെട്ടായിരുന്നു പരുക്കേറ്റത്. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് രാവിലെയോടെ അന്ത്യം സംഭവിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനും നിയമപരമായ മറ്റ് നടപടിക്രമങ്ങൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.