സാധനം വാങ്ങാനെത്തിയ അമ്മയ്ക്കൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ സ്വർണ്ണമാല കവർന്നു

കോഴിക്കോട് : നാദാപുരത്തു സാധനം വാങ്ങാനെത്തിയ അമ്മയ്ക്കൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ സ്വർണ്ണമാല കവർന്നു.


ഒരു പവൻ വരുന്ന മാലയാണു കടയിലെത്തിയ യുവതി കവർന്നെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സാധനം വാങ്ങാൻ അമ്മയ്ക്കൊപ്പം എത്തിയ പെൺകുഞ്ഞിന്റെ കഴുത്തിലെ മാല മോഷ്ടിക്കുന്ന സിസിടിവി ദൃശ്യം അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്.


കുഞ്ഞിനെ എടുത്ത അമ്മയുടെ പിന്നാലെ നീല കളർ ചുരിദാറും വെള്ള ഷാളും ധരിച്ച യുവതി നടക്കുന്നതും ഇരുവശത്തേക്കും നോക്കിയ ശേഷം മാല മോഷ്ടിക്കുന്നതും സിസിടിവിയിൽ കാണാം. വൈകിട്ട് അഞ്ചു മണിയോടെ കടയിൽ തിരക്കേറിയ സമയത്താണ് മോഷണമുണ്ടായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !