മലപ്പുറം തലപ്പാറയ്ക്കടുത്ത് ദേശീയപാത വീണ്ടും ഇടിഞ്ഞു താഴ്ന്നു

മലപ്പുറം തലപ്പാറയ്ക്കടുത്ത് ദേശീയപാത വീണ്ടും ഇടിഞ്ഞു താഴ്ന്നു. വലിയപറമ്പില്‍ അഴുക്കുചാല്‍ കടന്നു പോകുന്ന ഭാഗത്താണ് പ്രധാനറോഡ് ഇടിഞ്ഞു താഴ്ന്നത്. കൂരിയാടു നിന്ന് 4 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു.


സര്‍വീസ് റോഡിലൂടെയാണ് ഇപ്പോള്‍ ഗതാഗതം നടക്കുന്നത്. കൂരിയാട് നിര്‍മിച്ച അതേ കമ്പനി തന്നെയാണ് ഇവിടെയും നിര്‍മാണം നടത്തിയിരിക്കുന്നത്. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളല്‍ കണ്ടെത്തിയത്.

സ്ഥലം മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സന്ദര്‍ശിച്ചു. കൂരിയാടിന്റെ തുടര്‍ച്ചയാണ് വലിയപറമ്പിലേതുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊട്ടി വീണില്ല എന്നെ ഉള്ളൂ. പൊട്ടലിന്റെ ആദ്യ സ്റ്റേജാണ് തറയാണ് ഇരുന്നത്.


കേരളം ഒട്ടാകെ വിള്ളല്‍ ഉണ്ട്. അശാസ്ത്രീയ ഡിസൈന്‍ ആണെന്ന് അവര്‍ തന്നെ സമ്മതിച്ചതാണ്. റോഡ് പോകുന്ന എല്ലായിടത്തും ആശങ്ക ഉണ്ട് – അദ്ദേഹം വ്യക്തമാക്കി. കൂരിയാട് പാലം വേണ്ടി വരുമെന്നും എന്ത് വേണം എന്ന് പറയേണ്ടത് അവരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !