സർവീസ് കരാർ ഉണ്ടായിരുന്നിട്ടും കുടിവെള്ളത്തിന് ഉപയോഗിച്ചിരുന്ന വാട്ടർ പ്യുരിഫയർ റിപ്പയർ ചെയ്യാത്തതിന് 30000 രൂപ പിഴ

കൊച്ചി: സർവീസ് കരാർ ഉണ്ടായിരുന്നിട്ടും കുടിവെള്ളത്തിന് ഉപയോഗിച്ചിരുന്ന വാട്ടർ പ്യുരിഫയർ റിപ്പയർ ചെയ്യാത്തത് സേവനത്തിലെ ന്യൂനതയാണെന്ന ഉപഭോക്താവിന്റെ പരാതിയിൽ നഷ്ട പരിഹാരവും കോടതി ചെലവും നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.


യൂറേക്ക ഫോർബ്സ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ എറണാകുളം, കോതമംഗലം സ്വദേശി അജീഷ് കെ. ജോൺ നൽകിയ പരാതിയിലാണ് ഉത്തരവ്.
കുടിവെള്ളം ശുദ്ധികരണത്തിനുള്ള ‘ഡോ. അക്വാഗാർഡ് മാഗ്‌നാ യു.വി' വാട്ടർ പ്യൂരിഫയർന്റെ വാർഷിക സർവീസ് കരാർ (AMC) പൂർണമായി പാലിക്കാതിരുന്നതും ഉപഭോക്താവിന്റെ പരാതികൾ അവഗണിച്ചതും മൂലം യൂറേക്കാ ഫോർബ്സ് ലിമിറ്റഡ് കമ്പനി ഉപഭോക്തൃ അവകാശലംഘനമാണ് നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.

ഉപഭോക്താവിന് സേവനം നിഷേധിച്ചതും പരാതികൾക്ക് മറുപടി നൽകാതിരുന്നതും സർവീസ് റദ്ദാക്കിയതും അന്യായമായ വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് അഭിപ്രായപ്പെട്ടു. ഉപഭോക്താവിന് ഉണ്ടായ മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് 25,000 രൂപയും കൂടാതെ 5,000 രൂപ കോടതി ചെലവായും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !