എടപ്പാൾ : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുറ്റിപ്പാല എഫ് സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സും പഠനോപകരണ വിതരണവും നടത്തി.
കുറ്റിപ്പാല എസ് വി ജെ ബി സ്കൂളിൽ നടന്ന പരിപാടി സാഫ്‌കോ കൺസ്ട്രക്ഷൻ MD ഷാജി ഉദ്ഘാടനം ചെയ്തു.എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. സ്കൂളിലെ വിദ്യാർഥികൾക്കായി പഠനോപകരണങ്ങളും വിതരണം ചെയ്തു.
വാർഡ് മെമ്പർ അനിത അധ്യക്ഷയായി.രനീഷ്,ഷിനു,അശ്വതി,ബാബു,നിസാർ,സുഭാഷ്,യദു,മോഹിത്,അഷ്‌റഫ് തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.പ്രധാനാധ്യാപിക മീനാബേബി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫസീല ടീച്ചർ നന്ദി രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.