ദില്ലി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിൽ ഹെലികോപ്ടര്‍ നടുറോഡിലിറക്കി. ഹെലികോപ്ടറിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ഗുപ്തകാശിയിലാണ് സംഭവം നടന്നത്.
ഹെലികോപ്ടര്‍ റോഡിന് നടുവിൽ അടിയന്തരമായി ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് സമീപത്തെ വീടിനും റോഡരികിൽ നിര്‍ത്തിയിട്ട കാറിനും കേടുപാടുസംഭവിച്ചു. ഹെലികോപ്ടറിന്റെ ചില ഭാഗങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.ഹെലികോപ്ടര്‍ അടിയന്തരമായി ഇറക്കേണ്ട സാഹചര്യത്തിലാണ് ഉടൻ തന്നെ റോഡിലിറക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. വീതികുറഞ്ഞ റോഡിൽ ഹെലികോപ്ടര്‍ ഇറങ്ങാനുള്ള സൗകര്യമില്ലായിരുന്നെങ്കിലും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഉടൻ ലാന്‍ഡ് ചെയ്യുകയായിരുന്നു.സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിൽ ഹെലികോപ്ടര്‍ നടുറോഡിലിറക്കി
0
ശനിയാഴ്ച, ജൂൺ 07, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.