ശ്രീനഗർ : ഐഫൽ ടവറിനേക്കാൾ ഉയരമുള്ള, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ്, പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇതോടെ, കശ്മീർ താഴ്‌വര ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി റെയിൽവേ ലൈൻ വഴി ‘കണക്ട്’ ആയി. ഓപ്പറേഷൻ സിന്ദൂറിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രി ജമ്മു കശ്മീരിലെത്തുന്നത്.
രാജ്യത്തെ ആദ്യ കേബിൾ റെയിൽപാലമായ അൻജി ഘാട്ട് ഉൾപ്പെടെ ഒരുപിടി എൻജിനീയറിങ് വിസ്മയങ്ങൾ നിറയുന്ന ശിവാലിക്, പിർ പഞ്ചാൽ മലനിരകളിലൂടെ നിർമിച്ച പുതിയ റെയിൽപാതയാണ് പ്രവർത്തനം ആരംഭിച്ചത്.
ഉധംപുർ–ശ്രീനഗർ–ബാരാമുള്ള റെയിൽലിങ്ക് പ്രൊജക്ടും (യുഎസ്ബിആർഎൽ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ജമ്മു താവി– ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത പ്രധാനമന്ത്രി, 46,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.ചെനാബ് പാലം നിർമിച്ചത് കൊങ്കൺ റെയിൽവേ ലിമിറ്റഡാണ്. ചെനാബ് നദീ തടത്തിൽനിന്നുള്ള ഉയരം 359 മീറ്റർ. നീളം 1.325 കിലോമീറ്റർ. ഐഫൽ ടവറിന്റെ ഉയരം 330 മീറ്റർ. നിർമാണത്തിന് ഉപയോഗിച്ച സ്റ്റീൽ 28,660 ടൺ. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ കൗരി, ബക്കൽ ഗ്രാമങ്ങൾക്ക് ഇടയിലാണ് പാലം. കേബിൾ പാലമായ അൻജിഘാട്ടിന്റെ ഉയരം 331 മീറ്ററാണ്. നീളം 725 മീറ്റർ. കൊങ്കൺ റെയിൽവേ ലിമിറ്റഡാണ് നിർമാണം. പാലത്തിലെ കേബിളുകളുടെ ആകെ നീളം 653 കിലോമീറ്ററാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.