കടുത്തുരുത്തി; മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്റെ പരാക്രമം.
മോൻസ് ജോസഫ് എംഎൽഎ അപകടത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ അറുനൂറ്റിമംഗലത്തായിരുന്നു സംഭവം. മുളക്കുളം ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ കാർ റോഡരികിൽ നാട്ടുകാരുമായി സംസാരിച്ചു നിൽക്കുകയായിരുന്ന മോൻസ് ജോസഫ് എംഎൽഎയുടെ നേരെ പാഞ്ഞടുത്തു.നാട്ടുകാരിൽ ചിലർ എംഎൽഎയെ പിടിച്ചുമാറ്റിയതിനാൽ അപകടം ഒഴിവായി.നിർത്താതെ മുന്നോട്ടെടുത്ത കാറിന്റെ മുൻവശം റോഡിൽ ഇറക്കിയിട്ടിരുന്ന മണ്ണിൽ ഇടിച്ചുനിന്നു. പിന്നോട്ടെടുത്ത കാർ നാട്ടുകാരായ രണ്ടുപേരുടെ ദേഹത്തും തട്ടി. നാട്ടുകാർ കാർ തടഞ്ഞ് ഡോർ തുറന്നതോടെ ഡ്രൈവറായ യുവാവ് മദ്യലഹരിയിലാണെന്നു മനസ്സിലായി.
നാട്ടുകാരിൽ പലർക്കും പരിചയമുള്ള ആളായിരുന്നു യുവാവ്. സംഭവത്തിൽ പരാതിയില്ലെന്ന് എംഎൽഎ പറഞ്ഞു. വെള്ളൂർ പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.