ഭോപ്പാൽ : മദ്ധ്യപ്രദേശ് പൊലീസ് കോൺസ്റ്റബിൽ റിക്രൂട്ട്മെന്റ് പരീക്ഷയിൽ നടന്ന വൻ തട്ടിപ്പ് പുറത്തായി. രണ്ട് വർഷം മുമ്പ് നടന്ന പരീക്ഷയിൽ ഉദ്യോഗാർത്ഥികളുടെ ആധാറിലെ ഫോട്ടോയും വിരലടയാളങ്ങളും വരെ മാറ്റിയാണ് ഗുരുതരമായ ക്രമക്കേടുകൾ നടത്തിയത്.
പ്രത്യേക സംഘം തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒരു പരീക്ഷയിൽ മാത്രം നടന്നിരിക്കാൻ സാധ്യതയുള്ള തട്ടിപ്പായിരിക്കില്ല ഇതെന്ന് മനസിലാക്കി അന്വേഷണം കൂടുതൽ വിപുലമാക്കിയിരിക്കുകയാണ് അധികൃതർ.
നേരത്തെ നടന്ന പരീക്ഷയ്ക്ക് ശേഷം ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ശാരീരികക്ഷമത പരിശോധനയും നടന്നു. ഇതിനിടെയാണ് ചില ഉദ്യോഗാർത്ഥികളുടെ ആധാർ വിവരങ്ങൾ അടിക്കടി പല തവണ അപ്ഡേറ്റ് ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ കണ്ടെത്തിയത്. ഇതിന് പിന്നാലെ വിശദമായ അന്വേഷണം നടത്തി. ഉദ്യോഗാർത്ഥികളുടെ ആധാർ വിവരങ്ങളിൽ എന്ത് മാറ്റമാണ് വന്നതെന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഒടുവിൽ ചെന്നെത്തിയതാവട്ടെ ആധാർ എൻറോൾമെന്റ് സെന്ററുകൾ വരെ ഉൾപ്പെട്ട വൻ തട്ടിപ്പിലേക്ക്.
പരീക്ഷയെഴുതുന്നതിന് മുമ്പ് നിരവധി ഉദ്യോഗാർത്ഥികൾ തങ്ങളുടെ ആധാർ ഫോട്ടോയും വിരലടയാളങ്ങളും പരിഷ്കരിച്ചതായി കണ്ടെത്തി. സോൾവേഴ്സ് ഗ്യാങ് എന്നറിയപ്പെടുന്ന ഒരു സംഘത്തിലെ അംഗങ്ങൾ ഉദ്യോഗാർത്ഥികൾക്ക് പകരം ആളുകളെ വിട്ട് പരീക്ഷയെഴുതി പാസാക്കി കൊടുക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടത്രെ. ഈ സംഘത്തിലെ ആളുകളുടെ ഫോട്ടോകളും വിരലടയാളങ്ങളുമാണ് ആധാർ അപ്ഡേറ്റ് ചെയ്ത് കയറ്റിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.