നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്‍റെ പത്രിക തള്ളി, അന്‍വറിന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാം

മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്‍റെ പത്രിക തള്ളി. അന്‍വറിന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാം.


തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. ടിഎംസി ദേശീയ പാർട്ടി അല്ലാത്തതിനാൽ നാമനിർ‌ദേശപത്രികയിൽ 10 പേർ ഒപ്പ് ഇടണമായിരുന്നു. അതു ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്. 
അതേസമയം, അൻവറിന് സ്വതന്ത്രനായി മത്സരിക്കാം. തൃണമൂൽ കോൺഗ്രസിന്റെ പേരിലും സ്വതന്ത്രനായും രണ്ടു സെറ്റ് പത്രികകളാണ് അൻവർ നൽകിയിരുന്നത്. പത്രിക തള്ളുന്ന വിവരം അൻവറിനെ വരണാധികാരി അറിയിച്ചു.

സബ് കലക്ടർ ഓഫിസിലെത്തി വരണാധികാരിക്ക് അൻവർ വിശദീകരണം നൽകി. അട്ടിമറി സാധ്യത തോന്നിയതു കൊണ്ടാണ് താൻ സബ് കലക്ടർ ഓഫിസിലെത്തിയതെന്ന് അൻവർ പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടാണെന്നും താൻ മാത്രം ഒറ്റയ്ക്കാണെന്നും അൻ‌വർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !