രാജസ്ഥാൻ:ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ രാജസ്ഥാൻ സംസ്ഥാന ഘടകത്തിന്റെ വാർഷിയ പൊതുയോഗവും,
2024-2025 ലെ അയ്മ പോൾ ഡിക്ലോസ് മെമ്മോറിയൽ എഡ്യൂക്കേഷൻ അവാർഡ് വിതരണവും ജയ്പൂരിൽ 15 ജൂൺ 2025 ന് പാർക്ക് ഓയസിസ് ഹോട്ടലിൽ വെച്ച് നടന്നു.പ്രസ്തുത ചടങ്ങിൽ പന്ത്രണ്ടാം ക്ലാസ്സിൽ രാജസ്ഥാനിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ രാജസ്ഥാനിലെ ജോദ്പുരിൽ നിന്നുമുള്ള കുമാരി തനുശ്രീ എസ് നായർക്ക് അയ്മയുടെ മൊമെന്റോയും, 5000/- രൂപ ക്യാഷ് അവാർഡും, അയ്മയുടെ പ്രശസ്തി പത്രവും നൽകി അനുമോദിച്ചു. അതോടൊപ്പം തന്നെ ജയ്പുരിലെ മലബാർ ഗോൾഡ് & ഡയമണ്ട് ഗ്രൂപ്പ് കുമാരി തനുശ്രീ എസ് നായർക്ക് സ്നേഹോപഹാരം നൽകി അനുമോദിച്ചു.ശ്രീ ശങ്കര രാമൻ അവർകൾ, അസിസ്റ്റന്റ് കമ്മിഷണർ കസ്റ്റംസ്, ജയ്പൂർ, ചടങ്ങിൽ മുഖ്യ അഥിതി യായിരുന്നു.
അയ്മ രാജസ്ഥാൻ സംസ്ഥാന അധ്യക്ഷൻ ശ്രീ ഗോപിനാഥൻ. എ, അയ്മ ദേശിയ ജനറൽ സെക്രട്ടറി, ശ്രീ കെ. ആർ. മനോജ്, അയ്മ സംസ്ഥാന സെക്രട്ടറി, അനിൽ കുമാർ. കെ, അയ്മ ദേശീയ ജോയിന്റ് ട്രഷറർ, ശ്രീമതി പ്രശോഭ രാജൻ, സംസ്ഥാന ട്രഷറര്‍, ശ്രീ ഫിലിപ്പോസ് ഡാനിയേൽ, ജയ്പൂർ കേരള സമാജം സെക്രട്ടറി,ശ്രീ ജോയ് ജേക്കബ്, അയ്മ രാജസ്ഥാൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ അയ്മയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ, അയ്മ QRT, അയ്മ സംസ്ഥാന ഘടകത്തിന്റെ ഭാവി കാര്യ പ്രവർത്തനം,വനിതാ വിംഗ്, യൂത്ത് വിംഗ് എന്നി വിഷയങ്ങളിൽ സംസാരിച്ചു.
അനിൽ കുമാർ. കെ,സെക്രട്ടറി അയ്മ, രാജസ്ഥാൻ സംസ്ഥാന ഘടകം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.