ഫിലഡൽഫിയയിൽ നടന്ന കാറപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഭാര്യക്ക് ഗുരുതര പരിക്ക്...!

ചങ്ങനാശേരി :യുഎസിലെ ഫിലഡൽഫിയയിൽ നടന്ന കാറപകടത്തിൽ ചങ്ങനാശേരി സ്വദേശി മരിച്ചു.

പറാൽ ചിക്കു മന്ദിറിൽ എം.ആർ. ര‍‍ഞ്ജിത്തിന്റെ മകൻ ചിക്കു എം. രഞ്ജിത്ത് (39) ആണ് മരിച്ചത്. ജൂൺ ഒന്നിനു നടന്ന കാറപകടത്തിൽ, ഇൻഫോസിസ് ഉദ്യോഗസ്ഥയായ ഭാര്യ രമ്യയ്ക്കും രണ്ടു മക്കൾക്കും പരുക്കേറ്റിരുന്നു.
ചിക്കുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.രമ്യ അപകടനില തരണം ചെയ്തു. മക്കളുടെ പരുക്ക് ഗുരുതരമല്ല.
ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മാതാവ്: ധനികമ്മ. സഹോദരൻ: ചിന്റു എം.രഞ്ജിത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !