ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലല്ല മുദ്രാവാക്യം വിളിക്കുന്നതില്‍ പ്രാവീണ്യം നേടിയ വൃക്തിയാണ് അദ്ദേഹം. 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭം ഉണ്ടായിരുന്നിട്ടും ഇന്ത്യയുടെ ഉത്പാദന റെക്കോർഡ് താഴ്ന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്സില്‍ പങ്കിട്ട പോസ്റ്റിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ അറിയിച്ചത്.മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഫാക്ടറികള്‍ കൂടുതല്‍ വരുമെന്നും തൊഴിലവസരം വര്‍ധിക്കുമെന്നും പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ഉത്പാദനം റെക്കോര്‍ഡ് താഴ്ചയിലേക്കും തൊഴിലില്ലായ്മ ഉയര്ച്ചയിലേക്കുമാണ് പോയത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഇരട്ടിയിലധികം വര്‍ധിച്ചത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.2014 മുതല്‍ നമ്മുടെ ഉത്പാദനം സമ്പദ്വ്യവസ്ഥയുടെ 14 ശതമാനമായി കുറഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്ക് പുതിയ ആശയങ്ങളൊന്നും ഇല്ലെന്നും വളരെ കൊട്ടിഘോഷിക്കപ്പെട്ട പിഎല്‍ഐ പദ്ധതി ഇപ്പോൾ നിശബ്ദമായി പിൻവലിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. സത്യസന്ധമായ പരിഷ്കാരങ്ങളിലൂടെയും സാമ്പത്തിക പിന്തുണയിലൂടെയും ലക്ഷക്കണക്കിന് ഉത്പാദകരെ ശാക്തീകരിക്കുന്ന ഒരു അടിസ്ഥാന മാറ്റം ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.മറ്റുള്ളവർക്ക് ഒരു വിപണിയാകുന്നത് നമ്മൾ നിർത്തണം. നമ്മൾ ഇവിടെ നിർമാണം നടത്തുന്നില്ലെങ്കിൽ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്നത് തുടരും.ഐഫോണുകള്‍ നിര്‍മിക്കാനുള്ള അസംസ്ക്യത വസ്തുക്കള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങിക്കുന്നതിന് പകരം ഇവിടെ തന്നെ നിര്‍മിക്കുക. ഇത് തികച്ചും വ്യത്യസ്തമായിരിക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.