മലയാള സിനിമയുടെ നിത്യ യൗവനം കുഞ്ചാക്കോബോബൻ അയർലണ്ടിൽ; വടിയെടുത്തു MIND ഇല്ലാതെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ

അയർലണ്ട്: പ്രവാസി മലയാളികളെ ആവേശത്തിന്റെ അലകടലാക്കി മലയാള സിനിമയുടെ നിത്യ യൗവനം കുഞ്ചാക്കോബോബൻ അയർലണ്ടിൽ.

അൽസാ സ്‌പോർട്‌സ് സെൻ്ററിൽ ഇന്നലെ നടന്ന MIND മെഗാ മേളയോട് അനുബന്ധിച്ചാണ് മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരം കുഞ്ചാക്കോ ബോബൻ മുഖ്യ അതിഥിയായി എത്തി ചേർന്നത്. താരത്തോടൊപ്പം കുടുംബവും ഉണ്ടായിരുന്നു.  മെഗാ മേളയുടെ വേദിക്ക് കൊഴുപ്പേകാൻ എത്തിച്ചേർന്നത് സ്റ്റാർ പെർഫോമർ ലക്ഷ്മി ജയനും, താരവേദിയെ ഇളക്കി മറിച്ച്  പ്രവാസി സംഗീത പ്രേമികളുടെ പ്രിയപ്പെട്ട DJ ദർശനും എത്തിയിരുന്നു. കുഞ്ചാക്കോ ബോബനൊപ്പം സെൽഫി എടുക്കാൻ ആളുകൾ തിരക്കിട്ടു.
ഡബ്ലിൻ അൽസാ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു. മെഗാ മേളയോട് അനുബന്ധിച്ച് കൈക്കരുതിന്റെയും കായ ബലത്തിന്റെയും മാറ്റുരയ്ക്കുന്ന വടം വലി മത്സരവും, കുട്ടികൾക്കും സ്ത്രീകൾക്കുമായി റൂബിക്സ് ക്യൂബ്, ചെസ്സ്, ക്യാരംസ് എന്നിങ്ങനെ നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. ഡാൻസ്, ഡിജെ, ഇൻഡോർ മത്സരങ്ങൾ, വടംവലി എന്നിങ്ങനെ വിവിധ പരിപാടികൾ മേളയ്ക്ക് കൊഴുപ്പേകി.

എന്നാൽ കൃത്യമായ വ്യവസ്ഥകൾ പാലിക്കാതെ നടന്ന ഭക്ഷണ ക്രമീകരണങ്ങളിലും വിതരണത്തിലും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ വടിയെടുത്തത് പരിപാടിയുടെ ശോഭ കെടുത്തി. ഒളിഞ്ഞും തെളിഞ്ഞും ചൂട് അറിയാനുള്ള ഉപകരണങ്ങളുമായി അവർ കാത്തു നിന്നു. വർഷങ്ങളായി അയർലണ്ടിലേക്ക് കുടിയേറിയവരും കാലങ്ങളായി മലയാളികളുടെ കൂട്ടായ്മയെ നയിച്ചു കൊണ്ട് പോകുന്നവരുമായ ചിലരുടെ ഉദാസീന, നിഷ്‌ക്രിയ മനോഭാവമാണ് ഭക്ഷണ ക്രമീകരങ്ങളിൽ ഉണ്ടായ വീഴ്ചയെന്ന് പരിപാടിയിൽ സംബന്ധിച്ചവർ പറയുന്നു.

ഇത് ഫുഡ് ലഭിയ്ക്കാൻ നീണ്ട ക്യു നിൽക്കേണ്ട അവസ്ഥയിലേയ്ക്ക് കുട്ടികളുമായി എത്തിയ കുടുംബങ്ങളെ എത്തിയ്ച്ചു. കൂടാതെ മലയാളികൾ തന്നെ പണിത പാരയായിട്ടാണ് ഈ ഫുഡ് സേഫ്റ്റി പരിശോധനയെ മറ്റുള്ളവർ കാണുന്നത്. ലൈസൻസ് ഇല്ലാത്ത ഫുഡ് സ്റ്റാളുകൾ, കൂട്ടായ്മകളുടെ ഭഷണ സാധനങ്ങൾ   ഫുഡ് സേഫ്റ്റി പരിശോധനയെ നേടിടേണ്ടി വന്നത് നല്ലകാര്യമായി എല്ലാവരും കാണുന്നു. 

നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ അയർലണ്ടിലെ വിവിധ സാംസ്കാരിക സമുദായിക രാഷ്ട്രിയ പ്രവർത്തകരും പങ്കെടുത്തു. രാവിലെ 9 മണി മുതൽ ആരംഭിച്ച  മെഗാ മേള രാത്രി 10-നാണ് അവസാനിച്ചത്. പങ്കെടുക്കാൻ എത്തുന്നവർക്ക് കാർ പാർക്കിംഗ് സൗകര്യം നേരത്തെ ബുക്ക് ചെയ്താൽ ഏർപ്പെടുത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !