നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സി അലവിക്കാണ് അന്വേഷണ ചുമതല.
വിഷയത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രന് വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ വാദത്തെ പിന്തുണച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. സംഭവം സൃഷ്ടിക്കപ്പെട്ടതാണോ എന്ന് സംശയിക്കുന്നെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സംഭവം സൃഷ്ടിക്കപ്പെട്ടതാണോ എന്ന് സംശയിക്കുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ആണ്. പന്നികളെ പിടികൂടാന്‍ ഇതുവരെ ഇവിടെ ഒരു നടപടി ഉണ്ടായിട്ടില്ല. വരും ദിവസങ്ങളില്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് എന്തും പ്രതീക്ഷിക്കാം. ഗൂഢാലോചനയില്‍ സമഗ്രമായ അന്വേഷണം വേണം – എം വി ഗോവിന്ദന് പ്രതികരിച്ചു.വനംമന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവനയെ പ്രതിപക്ഷം അപലപിച്ചു. മന്ത്രി മാപ്പ് പറയണമെന്നും വനംമന്ത്രിയുടെ തെറ്റായ പ്രസ്താവനയിലും അന്വേഷണം വേണമെന്നാണ് ആവശ്യം. വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഷ്ട്രീയ ഗൂഢാലോചനാ ആരോപണമെന്നും പ്രതിപക്ഷം ആരോപിച്ചു. ഈ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് കേസ് ക്രെം ബ്രാഞ്ചിന് കൈമാറിയത്.അനന്തുവിന്റെ മരണം വൈദ്യുതി ആഘാതമേറ്റെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ പൊള്ളലേറ്റ മുറിവുകളുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടി. സംഭവത്തില്‍ അറസ്റ്റിലായ പ്രതി വിനീഷ് കുറ്റം സമ്മതിച്ചെന്ന് നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം പറഞ്ഞു.വീടിന് സമീപത്തെ വനത്തിലൂടെ പിന്തുടര്ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.