ന്യൂഡൽഹി : ഡൽഹിയിൽ നിരവധി വർഷങ്ങളായി അനധികൃതമായി താമസിക്കുന്ന 66 ബംഗ്ലാദേശ് സ്വദേശികളെ ഡൽഹി പൊലീസ് പിടികൂടി.
ആവശ്യമായ രേഖകളില്ലാതെ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിരവധി വർഷങ്ങളായി താമസിക്കുകയായിരുന്ന ഇവരെ ബംഗ്ലാദേശിലേക്കു നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചെന്ന് അധികൃതർ അറിയിച്ചു.ഇവർ അനധികൃതമായാണ് രാജ്യത്ത് പ്രവേശിച്ചതെന്നും വീസ, കുടിയേറ്റ നിയമങ്ങൾ പാലിക്കാതെ കഴിയുകയായിരുന്നുവെന്നും ഡൽഹി പൊലീസ് അറിയിച്ചു. ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസുമായി (എഫ്ആർആർഒ) സഹകരിച്ച് ഡൽഹി പൊലീസ് ഇവർക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചു.
ഇവരെ നാടുകടത്തുന്നതിനുള്ള നടപടികൾ എഫ്ആർആർഒ പൂർത്തിയാക്കിവരുകയാണെന്നും നടപടിക്രമങ്ങൾ പാലിച്ച് ബംഗ്ലാദേശിലേക്ക് അയക്കുമെന്നും ഡൽഹി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.