കോഴിക്കോട് പൊലീസ് പരിശോധനയക്കിടെ കഞ്ചാവ് അടങ്ങിയ പാക്കറ്റ് വിഴുങ്ങാൻ ശ്രമിച്ച പ്രതി പിടിയിൽ. കോഴിക്കോട് വടകര സ്വദേശി ഷാഹിദ് അബ്ദുള്ളയെ ടൗൺ പൊലീസാണ് പിടികൂടിയത്. പാളയത്തെ ലോഡ്ജിൽ നിന്ന് കോഴിക്കോട് ടൗൺ പോലീസാണ് പ്രതിയെ പിടികൂടിയത്.
അതേസമയം ഇയാളിൽ നിന്ന് മൂന്ന് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പാളയത്തെ ലോഡ്ജിൽ വെച്ചാണ് ഇയാളെ ഇന്നലെ രാത്രി പൊലിസ് പിടികൂടിയത്. കഞ്ചാവ് കൈവശമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ എസ്ഐയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.ദേഹ പരിശോധനയ്ക്കിടെ പ്രതി പെട്ടെന്ന് പ്രോകോപിതാവുകയും അരയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് അടങ്ങിയ പാക്കറ്റ് എടുത്ത് വിഴുങ്ങാൻ ശ്രമിക്കുകയായിരുന്നു. കസ്റ്റഡിയിൽ ഉള്ള പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.