കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള വൈദ്യുതി വിതരണം മുടങ്ങി : മൂന്നുദിവസമായി ജനറേറ്ററിന്റെ സഹായത്തോടെയാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്

കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള വൈദ്യുതി വിതരണം മുടങ്ങി : മൂന്നുദിവസമായി ജനറേറ്ററിന്റെ സഹായത്തോടെയാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള വൈദ്യുതി വിതരണം മുടങ്ങി. മൂന്നുദിവസമായി ജനറേറ്ററിന്റെ സഹായത്തോടെയാണ് വിമാനത്താവളം പ്രവർത്തിക്കുന്നത്.

കെഎസ്ഇബിയുടെ ചാവശ്ശേരി സബ് സ്റ്റേഷനിൽനിന്ന് ഭൂഗർഭ കേബിൾ വഴിയാണ് വിമാനത്താവളത്തിലേക്ക് വൈദ്യുതി എത്തിക്കുന്നത്. ലൈനിൽ തകരാർ സംഭവിച്ചതോടെയാണ് വൈദ്യുതി മുടങ്ങിയത്. അറ്റകുറ്റപ്പണി നടത്തുന്നുണ്ടെന്നും വെള്ളിയാഴ്ച വൈകീട്ടോടെ പുനഃസ്ഥാപിക്കുമെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു.

ഭൂഗർഭ കേബിളിൽ എവിടെയാണ് പ്രശ്‌നമെന്ന് കണ്ടെത്തുന്നതിനുള്ള കാലതാമസമാണ് വൈദ്യുതി പുനഃസ്ഥാപിക്കുന്നത് വൈകാനിടയാക്കിയത്. ഒടുവിൽ ചാവശ്ശേരി ടൗണിലാണ് കേബിൾ ഷോട്ടായതെന്ന് കണ്ടെത്തി.

ഇവിടെ പ്രവൃത്തി നടത്തിവരികയാണ്. വൈദ്യുതി നിലച്ചതോടെ മുഴുവൻ സമയവും ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനായി ലക്ഷങ്ങളുടെ അധികച്ചെലവാണ് വിമാനത്താവള കമ്പനിയായ കിയാലിന് വരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !