സർക്കാരിന് തിരിച്ചടിയായി ഡോ.ബി. അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ച നടപടി റദ്ദാക്കി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് തിരിച്ചടിയായി ഡോ.ബി. അശോകിനെ തദ്ദേശസ്വയംഭരണ പരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ച നടപടി റദ്ദാക്കി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. കേഡര്‍ മാറ്റുമ്പോള്‍ ഉദ്യോഗസ്ഥന്റെ സമ്മതം വാങ്ങണമെന്ന നിബന്ധന പാലിച്ചില്ലെന്നതാണ് നിയമനം റദ്ദാക്കാന്‍ കാരണം. ബി.അശോക് നല്‍കിയ ഹര്‍ജിയിലാണ് സിഎടിയുടെ ഉത്തരവ്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡം ലംഘിച്ചുകൊണ്ടാണു സ്ഥലംമാറ്റമെന്നായിരുന്നു അശോകിന്റെ ആരോപണം. 

കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നാണ് അശോകിനെ തദ്ദേശ സ്വയംഭരണവകുപ്പ് പരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷസ്ഥാനത്തേക്കു മാറ്റി നിയമിച്ചത്. ഐഎഎസ് തലപ്പത്തെ പടലപ്പിണക്കത്തില്‍ എന്‍.പ്രശാന്തിനെ പിന്തുണച്ചതിനു പിന്നാലെയാണ് ബി.അശോകിനെ മാറ്റിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാര്‍ഷികോല്‍പാദന കമ്മിഷണര്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നീ പദവികളില്‍നിന്നു മാറ്റിയാണ് അശോകിനെ കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചത്. 
നടപടി സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും നിയമന ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബി.അശോക് ചീഫ് സെക്രട്ടറിക്കു കത്തയച്ചിരുന്നു. ചട്ടങ്ങള്‍ പാലിക്കാത്ത ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പദവി തനിക്ക് ഏറ്റെടുക്കാനാവില്ലെന്ന് അശോക് കത്തില്‍ വ്യക്തമാക്കിയിരുന്നു. ഐഎഎസ് കേഡറിനു പുറത്തുള്ള പദവിയില്‍ നിയമിക്കുമ്പോള്‍ ഉദ്യോഗസ്ഥനില്‍നിന്നു മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് തന്റെ കാര്യത്തില്‍ പാലിച്ചില്ല.
ഭരണസര്‍വീസില്‍ സുപ്രധാന ചുമതല വഹിക്കുന്ന, കേഡര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ കേഡറിനു പുറത്തേക്കു മാറ്റാനാവില്ലെന്ന ചട്ടവും ലംഘിക്കപ്പെട്ടു. സ്വതന്ത്ര സ്ഥാപനമായ ഭരണപരിഷ്‌കരണ കമ്മിഷന്റെ അധ്യക്ഷപദം കേഡറിനു പുറത്തുള്ളതാണ്. അത് ഏറ്റെടുക്കാനാവില്ലെന്നും അശോക് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാ് അശോക് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഇപ്പോള്‍ ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് ബി.അശോക്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !