നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് കീഴ്‌പ്പെടുത്തി വനിതാ സബ് ഇൻസ്പെക്ടർ

ലക്നൗ: ഉത്തർപ്രദേശിലെ ലക്നൗവിൽ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് കീഴ്‌പ്പെടുത്തി വനിതാ സബ് ഇൻസ്പെക്ടർ സക്കീന ഖാൻ.

പ്രതി കമൽ കിഷോറിനെയാണ് സബ് ഇൻസ്‍പെക്ടർ വെടിവച്ചു കീഴ്പ്പെടുത്തിയത്. മടേയ്ഗാഞ്ച് ഏരിയയില്‍ മേയ് 28നാണ് സംഭവം. പ്രദേശത്ത് പ്രതി ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.

എന്നാൽ പൊലീസിനെ കണ്ടതോടെ പ്രതി ഇവരുടെ നേർക്ക് വെടിയുതിർക്കുകയായിരുന്നു. തിരിച്ച് നടത്തിയ ആക്രമണത്തിൽ, എസ്ഐ സക്കീന ഖാൻ വച്ച വെടിയിൽ കിഷോറിന് പരുക്കേൽക്കുകയായിരുന്നു.

പരുക്കേറ്റ പ്രതി കമാൽ കിഷോറിനെ പിന്നീട് അറസ്റ്റ് ചെയ്യുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പീഡനത്തിനിരയായ പെൺകുട്ടിയ്ക്ക് സാക്കിന ഖാൻ കൗൺസലിങ് നൽകിയിരുന്നു. കമൽ കിഷോറിനെതിരെ നിരവധി ക്രമിനിൽ കേസുകൾ മുൻപ് റജിസ്റ്റർ ചെയ്തതായി ഡിസിപി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !