മലയാളത്തിലെ ഏറ്റവും കൗഡ് പുള്ളറായ താരമാണ് മോഹൻലാല്‍. റീ റിലിസിലും വൻ നേട്ടമാണ് കളക്ഷനില്‍ മോഹൻലാല്‍ കൊയ്യുന്നത്. റീ റിലീസായ ഛോട്ടോ മുംബൈ ഏകദേശം രണ്ട് കോടിയോളം നേടിക്കഴിഞ്ഞിരിക്കുന്നു. 75 ദിവസങ്ങളില്‍ നിന്നായി മോഹൻലാലിന്റെ മൂന്ന് ചിത്രങ്ങള്‍ ആകെ 500 കോടി രൂപയിലധികം നേടിയിരിക്കുകയാണ്.
മോഹൻലാലിന്റെ എമ്പുരാൻ ആകെ 266.3 കോടി രൂപയാണ് നേടിയത്. മോഹൻലാല്‍ നായകനായ തുടരുമാകട്ടെ 233 കോടി രൂപയും ആകെ ഗ്രോസ് നേടി എന്നാണ് റിപ്പോര്‍ട്ട്. റീ റിലീസിലെ ഛോട്ടാ മുംബൈയുടെ കളക്ഷനും ചേര്‍ത്താണ് മോഹൻലാല്‍ പടങ്ങള്‍ ആകെ 500 കോടി നേടിയിരിക്കുന്നത്. ഉത്സവപ്രതീതിയിലാണ് മോഹൻലാലിന്റെ ഛോട്ടാ മുംബൈ തിയറ്ററുകളിലേക്ക് വീണ്ടുമെത്തിയിരിക്കുന്നത്.മോഹൻലാല്‍ നായകനായി വന്ന ഹിറ്റായ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’ ജിയോഹോട്‍സ്റ്റാറിൽ സ്ട്രീമിംഗ് തുടരുകയുമാണ്. കെ ആർ സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് തരുൺ മൂർത്തി ആണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമായ തുടരും കേരളത്തില്‍ മാത്രം ആകെ 118 കോടിയിലധികം നേടിയപ്പോള്‍ ആഗോളതലത്തിലെ തിയറ്റര്‍ ഷെയര്‍ 98 കോടി രൂപയാണ്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തന്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപ്പെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, 'തുടരും' പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു. ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി ബിയുമാണ്. ഈ ത്രില്ലർ ഡ്രാമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത്.
ട്രേഡ് വെബ്‌സൈറ്റ് സാക്നില്‍ക് റിപ്പോർട്ട് ചെയ്തതനുസരിച്ച് അക്ഷയ് ചിത്രം ആദ്യ ദിനത്തിൽ 24 കോടി ആഭ്യന്തര കളക്ഷൻ നേടി, ഹൗസ്ഫുൾ മുൻ ഭാഗത്തിന്റെ ആദ്യ ദിന കളക്ഷനെക്കാളും അക്ഷയുടെ സമീപകാല റിലീസുകളായ സ്കൈ ഫോഴ്‌സ്, കേസരി ചാപ്റ്റർ 2 എന്നിവയേക്കാൾ കൂടുതലാണ് ഇത്.
മൂന്നാം ദിവസം, അതായത് സിനിമയുടെ ആദ്യ ഞായറാഴ്ച പ്രേക്ഷകരിൽ മികച്ച പ്രതികരണം നേടിയ ചിത്രം 32 കോടി കളക്ഷൻ നേടി, ആഭ്യന്തരമായി ഇതോടെ താരസമ്പന്നമായ പടം ആകെ 87 കോടി നേടി. ചിത്രം ഇപ്പോൾ 100 കോടിയിലേക്ക് അടുക്കുകയാണ്, ഇതേ വേഗതയിൽ പ്രേക്ഷകരെ ആകർഷിക്കുന്നത് തുടർന്നാൽ ആദ്യ തിങ്കളാഴ്ചയോടെ ആഭ്യന്തരമായി 100 കോടി എന്ന സംഖ്യ ചിത്രത്തിന് മറികടക്കാൻ കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.