രാജ്യത്തെ വലിയ നഗരങ്ങളിലെ ഗതാഗതക്കുരുക്കുകൾ പരിഹരിക്കുന്നതിനായി, കേന്ദ്ര സർക്കാർ പുതിയതും വളരെ ആധുനികവുമായ ഒരു ഗതാഗത സംവിധാനത്തിനായി പ്രവർത്തിക്കുന്നു. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി പറക്കും ബസുകളും അത്യാധുനിക ഇലക്ട്രിക് ബസുകളും ഉൾപ്പെടെയുള്ള വിപ്ലവകരമായ പൊതുഗതാഗത സംവിധാനങ്ങൾക്കായി ഇന്ത്യ സജീവമായി പ്രവർത്തിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു.
ഡൽഹി, ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ ഏരിയൽ പോഡ് സംവിധാനങ്ങളും ഫ്ലാഷ് ചാർജിംഗ് ഇലക്ട്രിക് ബസുകളും അവതരിപ്പിക്കാൻ പദ്ധതികൾ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നഗരങ്ങളിലെ ഗതാഗതക്കുരുക്കിൽ നിന്ന് മോചനം നേടുകയും യാത്രക്കാരുടെ ദീർഘവും ക്ഷീണിപ്പിക്കുന്നതുമായ യാത്ര ലഘൂകരിക്കുകയുമാണ് ഈ പദ്ധതികളുടെ ലക്ഷ്യം.ധൗള കുവാനെ മനേസറുമായി വായുവിലെ ഒരു പോഡ് സിസ്റ്റം വഴി ബന്ധിപ്പിക്കാൻ പ്രവർത്തിക്കുകയാണെന്നും ആ റൂട്ടിൽ വൻ ഗതാഗതക്കുരുക്കുണ്ടെന്നും നിതിൻ ഗഡ്‍കരി വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പൂനെയിലും സമാനമായ ഒരു സാധ്യതാ പഠനം നടക്കുന്നുണ്ട്.
അതേസമയം ഇന്ത്യയിലെ പറക്കും ബസുകൾ എന്ന ആശയം പ്രധാനമായും പേഴ്‌സണൽ റാപ്പിഡ് ട്രാൻസിറ്റിന്റെ (പിആർടി) ഒരു രൂപമായ ഏരിയൽ പോഡ് അധിഷ്‍ഠിത ഗതാഗത സംവിധാനങ്ങളെയാണ് സൂചിപ്പിക്കുന്നത്. മുകളിലൂടെയുള്ള പാളങ്ങളിൽ തൂങ്ങിക്കിടക്കുന്നതോ അല്ലെങ്കിൽ അവയുടെ മുകളിൽ സഞ്ചരിക്കുന്നതോ ആയ ഉയർന്ന ട്രാക്കുകളിൽ ഓടുന്ന ചെറിയ, ഓട്ടോമാറ്റിക് ഇലക്ട്രിക് വാഹനങ്ങളാണ് ഇവ. ഈ വാഹനങ്ങൾ ടാക്സികൾ പോലെയാണ് പ്രവർത്തിക്കുന്നത്. അതായത് നിങ്ങൾക്ക് ഒരു പോഡ് വിളിക്കാം. വഴിയിൽ നിർത്താതെ തന്നെ അത് നിങ്ങളെ നേരിട്ട് നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഓരോ പോഡിലും രണ്ട് മുതൽ ആറ് വരെ ആളുകളെ വഹിക്കാൻ കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.