അമിതവേഗത്തിലെത്തിയ ട്രക്ക് ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ അകമ്പടിവാഹനങ്ങളില്‍ ഇടിച്ചുകയറി അപകടം

പട്‌ന: അമിതവേഗത്തിലെത്തിയ ട്രക്ക് ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ അകമ്പടിവാഹനങ്ങളില്‍ ഇടിച്ചുകയറി അപകടം. ബിഹാറിലെ വൈശാലി ജില്ലയില്‍ പട്‌ന-മുസാഫര്‍പുര്‍ ദേശീയപാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. അപകടത്തില്‍ തേജസ്വിയുടെ സുരക്ഷാച്ചുമതലയുള്ള മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു.

മധേപുരയില്‍നിന്ന് ഒരു പരിപാടി കഴിഞ്ഞ് മടങ്ങവേ ചായ കഴിക്കാന്‍ ഇറങ്ങിയപ്പോഴാണ് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിൽ ട്രക്കിടിച്ച് അപകടമുണ്ടായത്. ഈ സമയം, അമിതവേഗത്തിലെത്തിയ ട്രക്ക് നിയന്ത്രണംവിട്ട് രണ്ടുമൂന്ന് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് തേജസ്വി പറഞ്ഞു. തന്റെ തൊട്ടുമുന്‍പിലായിരുന്നു അപകടം നടന്നതെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ട്രക്ക് അവരെ ഇടിച്ചു. രണ്ടുമൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്റെ മുന്നില്‍നിന്ന് കഷ്ടിച്ച് അഞ്ചടി മുന്‍പിലാണ് അപകടമുണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം അല്‍പംകൂടി നഷ്ടമായിരുന്നെങ്കില്‍ തങ്ങളെയും ഇടിക്കുമായിരുന്നെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിനുശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ട്രക്ക്, ടോള്‍ പ്ലാസയില്‍വെച്ചാണ് പിടികൂടിയത്. അപകടത്തിന് കാരണക്കാരായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് തേജസ്വി ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !