ഉറങ്ങിക്കിടന്നിരുന്ന 17 പേ‌ർക്ക് അജ്ഞാത ജീവിയുടെ കടിയേറ്റു , റാബിസ് വാക്‌സിൻ നൽകിയിട്ടും 6 പേർ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ അജ്ഞാത ജീവിയുടെ കടിയേറ്റ് രണ്ടാഴ്ച്ചകൾക്കുള്ളിൽ മരിച്ചത് 6 പേ‌ർ. റാബിസ് വൈറസ് ബാധിച്ച ഏതോ ജീവിയാണ് കടിച്ചതെന്നാമ് ​ഗ്രാമവാസികൾ പറയുന്നതെങ്കിലും ഏത് മൃ​ഗമാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.


മെയ് 5 ന് രാത്രി പുലർച്ചെ 1 നും 5 നും ഇടയിൽ ഉറങ്ങിക്കിടന്നിരുന്ന 17 പേ‌ർക്കാണ് ഈ അജ്ഞാത ജീവിയുടെ കടിയേറ്റിട്ടുള്ളത്. റാബിസ് വാക്സിൻ നൽകിയിട്ടും ഇവരിൽ 6 പേ‍‌ർ മരിച്ചതോടെ പരിഭ്രാന്തിയിലാണ് ജനങ്ങൾ.

മധ്യപ്രദേശിലെ ബർവാനിയിലാണ് സംഭവം. മരിച്ചവരിൽ ഒരാൾ പുല‌ർച്ചെ മുറ്റം അടിച്ചു വാരിക്കൊണ്ടിരിക്കുമ്പോൾ ദേഹത്തേക്ക് ചാടി വീണ് കടിക്കുകയായിരുന്നു. കടിയേറ്റവരിൽ ചില‌ർ മൃഗത്തെ കാണാൻ നായയെപ്പോലെയുണ്ടെന്നാണ് പറഞ്ഞത്. മറ്റു ചിലരാകട്ട, ഈ ജീവിക്ക് കഴുതപ്പുലിയുടെ രൂപ സാദ‍ൃശ്യമാണ് ഉള്ളതെന്ന് പറഞ്ഞു. അസമമായ കാലുകളും ചരിഞ്ഞ പുറവുമാണെന്നും ചിലയാളുകൾ പറഞ്ഞു. ഈ ജീവി നായയെപ്പോലെ കുരയ്ക്കുന്നില്ലെന്നും മുരളുക മാത്രമാണ് ചെയ്യുന്നതെന്നും മറ്റു ചില‌ർ അഭിപ്രായപ്പെട്ടു.

 ബർവാനിയിലെയും ഇൻഡോറിലെയും കടിയേറ്റ 17 പേ‍ർക്കും പിറ്റേന്ന് തന്നെ വാക്സിൻ നൽകിയിരുന്നു. എന്നാൽ മെയ് 23 നും ജൂൺ 2 നും ഇടയിൽ, അവരിൽ ആറ് പേർ മരിച്ചു. 40 നും 60 നും ഇടയിൽ പ്രായമുള്ള രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ് മരിച്ചത്. മരിച്ചവരിൽ ഒരാളായ ചെയിൻ സിംഗ് ഉംറാവു (50) സുഖം പ്രാപിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ച് മണിക്കൂറുകൾക്ക് ശേഷം മരിക്കുകയായിരുന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !