ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സി കെ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി

കോഴിക്കോട് വെള്ളൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സി കെ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി. വിദേശത്ത് ഒളിവില്‍ കഴിയുന്ന തെയ്യമ്പാടി ഇസ്മായിലിനെ കണ്ടെത്താന്‍ വേണ്ടിയാണ് ആഭ്യന്തര വകുപ്പ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

നാദാപുരം വെള്ളൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന സി കെ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ച പ്രതി തെയ്യമ്പാടി ഇസ്മായിലിനെ കണ്ടെത്താന്‍ വേണ്ടിയാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.

2024 ഒക്ടോബറില്‍ ഇസ്മയില്‍ ഉള്‍പ്പെടെ 7 പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ വിദേശത്തേക്ക് കടന്ന ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മായില്‍ കോടതിയില്‍ ഹാജരായിരുന്നില്ല. അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഫലം ഉണ്ടായില്ല.

പ്രതിയെ നാട്ടിലെത്തിക്കുന്നതില്‍ നാദാപുരം പൊലീസ് അമാന്തം കാണിക്കുന്നു എന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഷിബിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് റെഡ് ക്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. 2015 ജനുവരി 22നാണ് 19 കാരനായ ഷിബിന്‍ കൊല്ലപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !