ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലെ അപകടത്തിൽ 11 പേർ മരിച്ച സംഭവത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മാർക്കറ്റിങ് വിഭാഗം മേധാവിയെ പൊലീസ് അറസ്റ്റു ചെയ്തു

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിനു മുന്നിലെ അപകടത്തിൽ 11 പേർ മരിച്ച സംഭവത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) മാർക്കറ്റിങ് വിഭാഗം മേധാവി നിഖിൽ സോസലെയെ പൊലീസ് അറസ്റ്റു ചെയ്തു.


ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎൻഎയുടെ വൈസ് പ്രസിഡന്റ് സുനിൽമാത്യു, കിരൺ, സുമന്ത് എന്നിവരെയും അറസ്റ്റു ചെയ്തു. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) കന്നി ഐപിഎൽ കിരീടനേട്ടത്തിനു പിന്നാലെ താരങ്ങളെ കാണാൻ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് കൂട്ടത്തോടെ തള്ളിക്കയറാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്.
കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ് സിഎ), ആർസിബി ടീം മാനേജ്മെന്റ്, ഇവന്റ് മാനേജ്മെന്റ് കമ്പനി ഡിഎൻഎ എന്റർടെയ്ൻമെന്റ് നെറ്റ് വർക്ക് എന്നിവർക്കതിരെ കുറ്റകരമായ അനാസ്ഥയ്ക്ക് പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ക്രിക്കറ്റ് ആരാധകരുടെ തിക്കിലും തിരക്കിലും 13 വയസ്സുകാരി ഉൾപ്പെടെ 11 പേർ മരിച്ചതിൽ സ്വമേധയാ കേസെടുത്ത കർണാടക ഹൈക്കോടതി സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. 10 നകം റിപ്പോർട്ട് നൽകണം. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, ആർസിബി മാനേജ്മെന്റ് , ഇവന്റ് മാനേജ്മെന്റ് കമ്പനി പ്രതിനിധികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരുന്നു.
സിറ്റി പൊലീസ് കമ്മിഷണറെയും സുരക്ഷാ ചുമതലയുണ്ടായിരുന്ന 4 പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. ആരാധകരെ നിയന്ത്രിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് സർക്കാർ ഹൈക്കോടതിയിൽ തുറന്നു സമ്മതിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !