രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കി കൃഷിവകുപ്പ് ; ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിക്കണമെന്ന നിലപാടിനെ തുടർന്നാണ് തീരുമാനം

രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കി കൃഷിവകുപ്പ്. ആർഎസ്എസിൽ ആചരിക്കുന്ന ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിക്കണമെന്ന രാജ്ഭവൻ നിലപാടിനെ തുടർന്നാണ് തീരുമാനം. ഇത് സർക്കാർ പരിപാടിയിൽ ഉൾപ്പെടുന്നതല്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചു.

പരിപാടി നടത്തണമെങ്കിൽ ഇത് നിർബന്ധമെന്ന് രാജ്ഭവൻ നിലപാടെടുത്തു. തുടർന്ന് അവസാന നിമിഷമാണ് രാജ്ഭവൻ പരിപാടിയിൽ മാറ്റങ്ങൾ വരുത്തിയത്.

ഇതേ തുടർന്നാണ് സർക്കാർ പരിപാടി രാജ്ഭവനിൽ നിന്നും ഒഴിവാക്കിയത്. സെക്രട്ടറിയേറ്റ് അങ്കണത്തിൽ ഇന്ന് രാവിലെ 11 മണിക്ക് പരിപാടി നടത്താൻ സർക്കാർ തീരുമാനം.

മന്ത്രി പി പ്രസാദ്, പി പ്രശാന്ത് എംഎൽഎ, കൃഷി വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറിയും ഡയറക്ടറും പങ്കെടുക്കുന്ന പരിപാടിയിലാണ് രാജ്ഭവൻ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്. ഗവർണർക്ക് ചടങ്ങിൽ പച്ചക്കറി അടക്കം കൈമാറുന്ന പരിപാടിയായിരുന്നു നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം പരിപാടി മാറ്റുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !