മാനന്തവാടി: വയനാട്ടിലെ കൂളിവയലിൽ പോത്ത് വിരണ്ടോടി. വനം വകുപ്പ് ഉദ്യോഗസ്ഥനെ പോത്ത് ആക്രമിച്ചു. തുടർന്ന് പോത്തിനെ വെടിവച്ചു വീഴ്ത്തുന്നതിനിടെ രണ്ടു നാട്ടുകാർക്ക് പെല്ലറ്റ് ദേഹത്ത് കയറി പരിക്കേറ്റു.
ആർ ആർ ടി ഉദ്യോഗസ്ഥൻ ജയസൂര്യയ്ക്ക് ആണ് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. നേരത്തെ പഞ്ചാരകൊല്ലിയിൽ വച്ച് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ അതേ ഉദ്യോഗസ്ഥനാണ് ജയസൂര്യ.പോത്തിനെ വെടിവയ്ക്കുന്നതിനിടെ കെല്ലൂർ കാപ്പുംകുന്ന് ജലീലിന് മുഖത്തും കുളിവയൽ സ്വദേശി ജസീമിന് വയറിലും പെല്ലറ്റ് തുളച്ചു കയറി പരിക്കേറ്റു. മൂന്ന് പേരെയും മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.