അടിയന്തരാവസ്ഥക്ക് 50 ആണ്ട് ; കോൺഗ്രസ്, സിപിഐ കക്ഷികളുടെ ഭരണഘടനാ പ്രേമവും , സി പി എം ൻ്റെ ഇരട്ടതാപ്പും

പി.ജി.ബിജുകുമാർ ✍️

1975 ജൂൺ 25, സ്വതന്ത്യ ഭാരതത്തിൽ  ജനാധിപത്യാവകാശങ്ങൾ മാത്രമല്ല മൗലീകാവകാശങ്ങളും എല്ലാം എടുത്തു കളഞ്ഞ്, ഭരണഘടന തന്നെ സസ്പെൻഡ് ചെയ്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ആ ദുർദിനത്തിന് 50 ആണ്ടുകൾ.

ഇപ്പോൾ ആ കാലഘട്ടം പുനരവലോകനം ചെയ്യുന്നതും ചർച്ചകൾ നടക്കുന്നതും പുതിയ തലമുറക്ക് ഭാരത ഭരണഘടനയുടേയും ജനാധിപത്യത്തിന്റെ പ്രാധാന്യം മനസിലാക്കാനും രാഷ്ട്രീയ അവബോധമുണ്ടാക്കാനും സഹായകമാകും. അതുകൊണ്ടാണ് കേന്ദ്ര സർക്കാർ ജൂൺ 25  ' ഭരണഘടനഹത്യാ ദിവസം' ആയി പ്രഖ്യാപിച്ചതും, ധർമ്മാതിഷ്ടിത ഭരണത്തിൻ്റെ പ്രാധാന്യം  പ്രചരിപ്പിക്കാൻ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിലെ പ്രധാന രാഷ്ട്രീയ കക്ഷികളുടെ 75 മുതൽ 80 വരെ യുള്ള അഞ്ചു വർഷത്തെ രാഷ്ട്രീയ നിലപാടും അവരുടെ ഇപ്പോഴ ത്തെ  പ്രചാണങ്ങളിലെ പൊള്ളത്തരവും ചർച്ച ചെയ്യപ്പെടണമെന്ന് ആഗ്രഹിക്കുന്നു.

ഇന്ന് കേരളത്തിൽ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സി പി എം ആ കാലഘട്ടത്തിൽ സ്വീകരിച്ച നയം എന്തായിരുന്നു.   ഏതാണ്ട് 1970 മുതൽ തന്നെ ഇന്ദിരയുടേയും കൂട്ടാളികളുടേയും അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായി ലോക് നായക് ജയപ്രകാശ് നാരാണൻ്റെ നേതൃത്വത്തിൽ രാജ്യത്തെ പ്രതിപക്ഷ കക്ഷികളും ABVP പോലുള്ള വിദ്യാർത്ഥി പ്രസ്ഥാനങ്ങളും വലിയ പ്രക്ഷോഭങ്ങൾ ആരം ഭിച്ചിരുന്നു.  ജെ പി മൂവ്മെൻ്റ് എന്നാണ് ഇത് അറിയപ്പെട്ടത്.  

അടിയന്തിരവസ്ഥാ പ്രഖ്യാപിക്കാനുണ്ടായ സാഹചര്യം വിശദീകരിക്കേണ്ടതില്ല ന്ന്  തോന്നുന്നു. ഏതായാലും അടിയന്തിരാസ്ഥ പ്രഖ്യാപനത്തോടെ ജെ പി മൂവ്മെൻ്റ് മൊറാജി ദേശായി , എൽ.കെ. അദ്വാനി, ചന്ദ്രശേഖർ, ജോർജ് ഫെർണാണ്ടസ് എന്നിവരുടെ നേതൃത്ത്വത്തിൽ ' ലോക് സംഘർഷ  സ മതി'ക്ക് രൂപം കൊടുത്തു.  സി പി എം കേന്ദ്ര കമ്മിറ്റി ഭൂരിപക്ഷ അഭിപ്രായ പ്രകാരം ഈ  സമിതിക്ക് പിന്തുണ കൊടുക്കാൻ തീരുമാനിച്ചു. 

അഖിലേന്ത്യാ ജനറൽ സെക്രട്ടറി  സുന്ദരയ്യ ഇതിൽ പ്രതിഷേധിച്ച് രാജി വച്ചു. താത്കാലികാമയി ജനറൽ സെക്രട്ടറി യുടെ ചുമതല ഈ എം എസ് നമ്പൂതിരി പാടിനായി.  അടിയന്തരാവസ്ഥ വിരുദ്ധ സമരങ്ങളിൽ ആദ്യ ദിന ങ്ങളിൽ സിപിഎം പങ്കാളികളായി.  എന്നാൽ ജൂലൈ 11 ന് ശേഷം സി പി എം ഒരു പ്രതിഷേധ പരിപാടിയിലും പങ്കെടുത്തിട്ടില്ല.

കേരളത്തിലെ പ്രതിപക്ഷ മുന്നണിയും ഭാരതീയ ജനസംഘവും യോഗം ചേർന്ന് ജൂലൈ 9, 10, 11 തീയ്യതികളിൽ സംസ്ഥാന-ജില്ലാ - മണ്ഡലം അടിസ്ഥാനത്തിൽ പ്രകടനം നടത്താൻ തീരുമാനിച്ചു. ഈ പ്രകടനത്തിന് നേതൃത്വം കൊടുത്ത AKG , EMS , ഒ . രാജഗോപാൽ, കെ.എം. ജോർജ്, ആർ. ബാലകൃഷ്ണപിള്ള, കെ. ശങ്കരനാരായണൻ, അരങ്ങിൽ ശ്രീധരൻ എന്നിവർ അറസ്റ്റിലായി. 

പിണാറായി വിജയൻ മുതൽ വൈക്കത്തെ വി.കെ. ഗോപിനാഥൻ, കെ.എസ്. ഗോപാലൻ തുടങ്ങിയ പ്രാദേശിക നേതാക്കളും 'മിസ' നിയമപ്രകാരം തടവിലായി. AKG ,EMS എന്നിവർ ആദ്യവും തുടർന്ന്  കെ.എം. ജോർജ്ജ് , ആർ. ബാലകൃഷ്ണപിള്ള, കെ.ശങ്കര നാരയണൻ ജയിൽ മോചിതരായി. ഒ. രാജഗോപാൽ അടിയന്തിരാ വസ്ഥ പിൻവലിക്കുന്നതുവരെ ജയിൽ വാസം അനുഷ്ടിച്ചു.  

ഏറ്റവും പരിഹാസ്യമായ നിലപാട് സ്വീകരിച്ചത്  കേരളാ കോൺഗ്രസ് നേതാക്കളായ  കെ.എം. ജോർജ്ജും ആർ. ബാലകൃഷ്ണപിള്ളയുമാണ്. അവർ ഭരണപക്ഷത്ത് ചേർന്ന് മന്ത്രിമാരായി. ജയിൽ മോചിതരായ സി പി എം നേതാക്കൾ പിന്നീട് രംഗത്ത് വന്നില്ല.  

ജനസംഘം, സംഘടന കോൺഗ്രസ്, സോഷ്യലിസ്റ്റ് പാർട്ടി, എം.പി. മൻമഥൻ്റെ സർവ്വോദയ കാർ എന്നിവർ ചേർന്ന് കേരളത്തിലും ' ലോക് സംഘർഷ സമിതി' കേരളാ ഘടകം രൂപീകരിക്കാൻ നിർദേശം വന്നു. അതിനായി കേരളത്തിലെ പ്രതിപക്ഷ മുന്നണി നേതാക്കളെ കാണണം.  സ്വഭാവികമായും ആദ്യം കാണേണ്ടത് സി പി എം നേതാക്കളെയാണല്ലോ? അങ്ങനെ EMS നെ കാണാൻ ജനസംഘം നേതാവ് കെ. രാമൻ പിള്ള ശ്രമം നടത്തി. 

അദ്ദേഹം പാലക്കാട് വച്ച് സി പി എം നേതാവും മലമ്പുഴ എംഎൽഎ മായ കൃഷ്ണ ദാസിനെ കണ്ട് കാര്യം പറഞ്ഞു. 30-ാം തീയതി രാവിലെ തിരുവനന്തപുരത്ത് MLA ഹോസ്റ്റലിൽ വച്ച് കാണാൻ ഏർപ്പാടായി. എന്നാൽ ആ കൂടി കാഴ്ച നടന്നില്ല. അവിടെ ഉണ്ടായിരുന്നത് വി.എസ്. അച്ചുതാനന്ദൻ ആയിരുന്നു. രാമൻപിള്ള സാർ  വന്ന കാര്യം വിശദീകരിച്ചു പറഞ്ഞു. വി. എസ് എല്ലാം കേട്ടു.  എന്നിട്ട് പറഞ്ഞു ; നിങ്ങളെ പോലീസ് അന്വോ ക്ഷിക്കുന്നുണ്ട് , അങ്ങനെയുള്ളവരെ കാണാൻ EMS ഇഷ്ടപ്പെടുന്നില്ല. 

മാതമല്ല ഞങ്ങൾ അങ്ങനെ ഒരു യോജിച്ച സമരത്തിന് ഇല്ല. ഇപ്പോൾ ഏതെങ്കിലും വിധത്തിലുള്ള സമരത്തിനും പരിപാടിയിലില്ല. എന്നാൽ മറ്റു വിധത്തിൽ സഹകരിക്കുന്ന കാര്യം ആലോചിച്ചു പിന്നീട് പറയാം എന്നായിരുന്നു. ഇത് സൂചിപ്പിക്കുന്ന രണ്ട് കാര്യമുണ്ട്. ഒന്ന് സുന്ദരയ്യയുടെ രാജി, മറ്റൊന്ന് അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടത്തിൽ നിന്നുള്ള ഒളിച്ചോട്ടം. 

ഈ ഒളിച്ചോട്ടം  ഒരു ഉളിപ്പുമില്ലാതെ EMS സമ്മതിക്കുന്ന ഒരു ലേഖനം 15-6 - 1986 ൽ ദേശാഭിമാനിയിൽ എഴുതിയിട്ടുണ്ട്. " പൗരസ്വാതന്ത്ര്യങ്ങളും ജനാധിപത്യ അവകാശങ്ങളും വീണ്ടെടുക്കുന്നതിനുള്ള സാദ്ധ്യത അങ്ങേയറ്റം വിരളമാണ്. മിക്കവാറും ഇല്ലന്നു തന്നെ പറയാം. 

ഇക്കാര്യത്തിൽ ഏകാഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും അറിയപ്പെടുന്ന സമുന്നത നേതാക്കൾ നിയമവിധേയമായി തന്നെ പ്രവർത്തിക്കുണ മെന്നായിരുന്നു ഭുരിപക്ഷ അഭിപ്രായം. "  ആലേഖനം തുടർന്ന് പറയുന്നു " പൗരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിൻ്റെ സാധ്യത വിരളമാണെന്ന നിലപാടിനെ പിന്നീട് സെട്രൽ കമ്മറ്റി തന്നെ തെറ്റായി രുന്നു എന്നു സമ്മതിച്ചു "അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടത്തിന് സി പി എം ഇല്ലായിരുന്നു എന്നതിന് മറ്റൊരു സാക്ഷിമൊഴി CPI നേതാവായ എം.എൻ. ഗോവിന്ദൻ നായരു ടെതാണ്.  

1976 മാർച്ചിൽ EMS ൻ്റെ നേതൃത്വത്തിൽ സിപിഎം ഡെലിഗേഷൻ ഇന്ദിരയെ കണ്ടു. കേന്ദ്ര സർക്കാറിൻ്റെ സാമ്രാജ്യത്വ- വർഗീയത വിരുദ്ധ പോരാട്ടത്തെ പിൻതുണ അറിയിക്കാനായിരുന്നു കൂടി കാഴ്ച. 

അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടത്തിൽ ഇല്ലായിരുന്നുവെങ്കിൽ പിന്നെ എന്തിനാണ് സിപിഎം നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടതും മർദ്ദനത്തിന് വിധേയമായതും. സ്വാഭാവികമായ സംശയമാണ്. അത് സി പി ഐ എന്ന രാഷ്ട്രീയ പാർട്ടിയുടെ ജനാധിപത്യവിരുദ്ധ - മനുഷ്യത്വ വിരുദ്ധ നിലപാടിൻ്റെ ഭാഗമാണ്. 

മുഖ്യമന്ത്രി സി. അച്ചുതമേനോനും സി പി ഐ തങ്ങളുടെ രാഷ്ട്രീയ എതിരാളികളായ സി പി എം ന്നെ ഉൻമൂലനം ചെയ്യുന്നതിനുള്ള അവസരമായി ഈ കാലഘട്ടത്തെ ഉപയോഗിച്ചു.  ഉന്നത സിപിഎം നേതാക്കളെ ജയിൽ മോചിതരാക്കുകയും പ്രാദേശീക നേതാക്കളെ ജയിലിൽ ക്രൂര മർദ്ദനത്തിന് ഇരയാക്കുകയും ചെയ്തത്. 

1977 മാർച്ച് 21 ന് അടിയന്തിരാവസ്ഥ പിൻവലിച്ചു. അതിനെ തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ ജനസംഘ കൂടി ഉൾപ്പെട്ട ജനതാ പാർട്ടി യോട് സഹകരിക്കാൻ സിപിഎം തയ്യറായി. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ  RSS കാർ ആയ ജനസംഘം പ്രവർത്തകരുമായി ചേർന്ന് പ്രവർത്തിക്കാൻ സി പി എം കാർക്ക് ഒരു മടിയുമില്ലായിരുന്നു. ഇതിന് മുമ്പ് ജനസംഘം നേതൃത്വം കൊടുത്ത ' സംയുക്ത വിദായക്ക് ദളിൻ്റെ കാര്യവും മറക്കുന്നില്ല.

പ്രധാനാ മന്ത്രി സ്ഥാനം രക്ഷിക്കാൻ ഇന്ദിര പ്രഖ്യാപിച്ച  അടിയന്തിരാവസ്ഥയെ പിന്തുണച്ച് '' ഇന്ത്യയാണ് ഇന്ദിര ; ഇന്ദിരയാണ് ഇന്ത്യ" എന്ന കേട്ടാൽ അറപ്പും വെറുപും തോന്നുന്ന മുദ്രാവാകുവുമായി ഇന്ദിരയുടെ സാരി തുമ്പിൽ തൂങ്ങിയ  കോൺഗ്രസും , അവർക്കൊപ്പം കൂടി തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാൻ അവസരമായി കണ്ട സിപിഐക്കും ഭാരത ഭരണഘടനയെ കുറിച്ചും  ജനാധിപത്യ മര്യാദയെ കുറിച്ചും പറയാൻ എന്തവകാശമാണ് ഉള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !