തിരുവനന്തപുരത്തു കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു

തിരുവനന്തപുരം : കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. സാമൂഹികപ്രവർത്തകനും ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ജീവനക്കാരനുമായ ഉല്ലാസിനാണ് തിങ്കളാഴ്ച്ച പരിക്കേറ്റത്.


രാത്രി 10 മണിയോടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്കു പോകുമ്പോൾ സ്വാമി നഗറിൽവെച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. വാഹനത്തെയടക്കം കുത്തിമറിച്ചതോടെ മുഖത്തും വലതുകാലിനും ഗുരുതരമായി പരിക്കേറ്റ ഉല്ലാസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പിന്നാലെ നടത്തിയ പരിശോധനയിൽ വാരിയെല്ലുകൾക്കു പൊട്ടലുണ്ടെന്നു കണ്ടെത്തി. നിലവിൽ തുടർ ചികിത്സയിലാണ്. ജവഹർകോളനി, ചിപ്പൻചിറ, കുട്ടത്തിക്കരിക്കകം തുടങ്ങിയ പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്.

പ്രദേശത്ത് ചികിത്സാസഹായം ഏർപ്പെടുത്തിയും ആംബുലൻസിൽ സൗജന്യസേവനവും നൽകിവരുന്ന ഉല്ലാസ് വന്യമൃഗശല്യം ഒഴിവാക്കാനുള്ള ഇടപെടലടക്കം നടത്തുന്നയാളാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !