ഭാര്യയുടെ പരാതിയിൽ യുകെ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രവാസി മലയാളിയുവാവ് സ്റ്റേഷനിൽ മരണപെട്ടതായി ഞെട്ടിക്കുന്ന വിവരം...!

യുകെ: മലയാളികളെ ഞെട്ടിച്ചുകൊണ്ട് യുകെയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രവാസി മലയാളി യുവാവ് ദാരുണമായി മരണപെട്ടതായി വിവരം.

യുകെയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന എറണാകുളം പിറവം സ്വദേശിയാണ് ഭാര്യയുടെ പരാതിയെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരണപെട്ടത്. 

എന്നാൽ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ച യുവാവിന് അവിടെ ഹൃദയ സ്തംഭനം ഉണ്ടായി മരണപെട്ടു എന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ലഭിക്കുന്ന അനൗദ്യഗിക വിവരം.

ഗാർഹിക പീഡനം ആരോപിച്ചു ഭാര്യ നൽകിയ പരാതിയിന്മേലാണ് യുവാവിനെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തത്.

എന്നാല്‍ യുവാവുമായി ബന്ധപ്പെട്ടവര്‍ക്ക് പറയാനുള്ളത് സംശയാസ്പദമായ മരണം തന്നെയാണ് എന്ന വിവരമാണ്. യുവാവിന്റെ മരണത്തിലേക്ക് നയിച്ച പോലീസ് നടപടിക്ക് തുടക്കം ആകുന്നത് ഭാര്യ പോലീസ് സഹായം തേടിയതോടെയാണ്. 

ഗാര്‍ഹിക പീഡനം ആരോപിച്ചാണ് യുവതിയായ നഴ്സ് പോലീസ് സഹായം തേടുന്നത്. തുടര്‍ന്ന്പോലീസ് വീട്ടില്‍ എത്തി യുവാവിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുകയായിരുന്നു. ഒരാഴ്ച മുന്‍പ് സംഭവിച്ച വിവരങ്ങള്‍ വെള്ളിയാഴ്ചയാണ് പുറം ലോകമറിയുന്നത്.തെക്കന്‍ ഇംഗ്ലണ്ടിലെ പട്ടണത്തില്‍ കഴിഞ്ഞിരുന്ന യുവാവും യുവതിയും ഏതാനും മാസം മുന്‍പ് ഹാംഷെയറിലെ ഒരു ഗ്രാമത്തിലേക്ക് താമസം മാറ്റിയതായും സൂചനയുണ്ട്. ഇപ്പോള്‍ മരണം സംഭവിച്ച പോലീസ് സ്റ്റേഷനില്‍ നിന്നും കാര്യമായ വിവരങ്ങള്‍ ലഭിക്കാന്‍ തടസം നേരിടുകയാണ്. പോലീസ് നടപടിയില്‍ യുവാവിന്റെ കുടുംബം പരാതി ഉയര്‍ത്തിയാല്‍ മരണത്തില്‍ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പാണ്. എംബസി മുഖേനെയാണ് കുടുംബം ഇതിനായി തയ്യാറാകേണ്ടത്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതായി ഡെയ്‌ലി മലയാളി യുകെ വൃത്തങ്ങൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !