ഡൽഹി: മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും തമ്മിൽ 1925ൽ ശിവഗിരിയിൽ നടന്ന കൂടിക്കാഴ്ചയുടെ നൂറാം വാർഷികാഘോഷം ജൂൺ 24ന് ഡൽഹി വിജ്ഞാൻ ഭവനിൽ പ്രധാനമന്ത്രി നരനേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ശതാബ്ദിയാഘോഷം സംഘടിപ്പിക്കുന്നത്.
രാവിലെ 11-ന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിശിഷ്ടാതിഥിയായിരിക്കും.ബിജെപി സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, സ്വാമി ശാരദാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവർ സംസാരിക്കും. ഗാന്ധിജിയും ഗുരുവും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സ്വാമി സച്ചിദാനന്ദ എഴുതിയ പുസ്തകം പ്രധാനമന്ത്രിക്ക് സമ്മാനിക്കും.ഉച്ചയ്ക്ക് 12.15 മുതൽ 1.30 വരെ ‘ശ്രീനാരായണഗുരുവിന്റെ കാഴ്ചപ്പാടിലെ ലോകസമാധാനം’ എന്ന വിഷയത്തിൽ നടക്കുന്ന യോഗം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനംചെയ്യും. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ വിശിഷ്ടാതിഥിയാകും. എൻ.കെ. പ്രേമചന്ദ്രൻ എംപി പ്രഭാഷണം നടത്തും.സംഘാടകസമിതി ചെയർമാൻ കെ.ആർ. മനോജ്, ജനറൽ കൺവീനർ ബാബു പണിക്കർ, സ്വാമി ശാരദാനന്ദ, എൻ. അശോകൻ, ബീനാ ബാബുറാം, ജയരാജ് നായർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.