ത്യശൂർ: ഭാരതാംബ വിവാദം തുടരുന്നതിനിടെ കേരള കാർഷിക സർവകലാശാല ബിരുദസമർപ്പണ ചടങ്ങിൽ കൃഷി മന്ത്രി പി പ്രസാദിനെ പ്രശംസിച്ചു ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
കഴിഞ്ഞ ജൂൺ 5ന് രാജ്ഭവനിലെ ഭാര താംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിനു ശേഷം ഗവർണറും മന്ത്രി പ്രസാദും ഒന്നിച്ചു വേദി പങ്കിടുന്ന ആദ്യ ചടങ്ങായിരുന്നു ഇത്.എന്റെ വിദ്യാർത്ഥികൾ വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുന്നു, അവരുടെ നേട്ടത്തിന്റെ ഈ സന്ദർഭത്തിൽ ഇവിടെയെത്തിയില്ലെങ്കിൽ അതെന്റെ പരാജയമാകുമെന്ന് അദ്ദേഹം കരുതി. അതാണ് നമ്മുടെ കൃഷിമന്ത്രിയുടെ മഹത്ത്വം -ഗവർണർ കൂട്ടിച്ചേർത്തു. വ്യാഴാഴ്ച തൃശ്ശൂരിൽ നടന്ന കാർഷിക സർവകലാശാലാ ബിരുദദാനച്ചടങ്ങ് നിർവഹിച്ചശേഷം നടത്തിയ പ്രസംഗത്തിൽ പലതവണ അദ്ദേഹം മന്ത്രിയെ പുകഴ്‌ത്തി.ചടങ്ങിൽ അടുത്തടുത്ത സീറ്റുകളിലാണ് ഇരുവരും ഇരുന്നത്. അധ്യക്ഷപ്രസംഗം കഴിഞ്ഞ് ഇരിപ്പിടത്തിലേക്ക് മടങ്ങിയെത്തിയ മന്ത്രി പ്രസാദ് ഗവർണറെ തൊഴുതു. പിന്നീട് ഇരുവരും സൗഹൃദസംഭാഷണം നടത്തി. തുടർന്നായിരുന്നു ഗവർണറുടെ പ്രസംഗംവിവാദങ്ങൾക്കപ്പുറം സൗഹൃദമുണ്ട്, ബിരുദസമർപ്പണ ചടങ്ങിൽ മന്ത്രിക്ക് പ്രശംസയുമായി ഗവർണർ
0
വെള്ളിയാഴ്ച, ജൂൺ 27, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.