ആദ്യം വെടി".. പിന്നെ കുത്ത് ' ആക്ടറും മോഡലുമായ ഡോ.ഷിനു ശ്യാമളന്റെ പോസ്റ്റ്‌ വൈറലാകുന്നു...!

കൊച്ചി: സാമൂഹികമാധ്യമങ്ങളിലെ കുറിപ്പുകളിലൂടെ ശ്രദ്ധേയയായ വനിതാ ഡോക്ടറാണ് ഷിനു ശ്യാമളന്‍. എരുമേലി സ്വദേശിയാണ്. കേരളം ഏറെ ചര്‍ച്ച ചെയ്ത ഷിനു ശ്യാമളന്റെ പുതിയ സോഷ്യല്‍ മീഡിയാ വീഡിയോ പോസ്റ്റ് ചര്‍ച്ചയാവുകായണ്.

ഇപ്പോള്‍ ഒരു ന്യൂസ് വന്നു. എറണാകുളത്തെ റെസ്റ്റോ ബാറില്‍ കത്തി കുത്തുണ്ടായി എന്ന്. ഇതേ റെസ്റ്റോ ബാറില്‍ ഇന്നലെ എനിക്ക് മോശം അനുഭവം ഉണ്ടായി. എന്നെ എടീ.. പോടീ എന്ന് വിളിച്ചു. വലിയ ഇന്‍സള്‍ട്ട് ആയി. അവിടുത്തെ ബൗണ്‍സേഴ്സ് ഗുണ്ടായിസമാണ്. ഗുണ്ടായിസം ബോംബെയിലും മറ്റ് സംസ്ഥാനങ്ങളിലും മതി. അവിടെ ഗുണ്ടായിസമാണ്. ഗുണ്ടായിസം എറണാകുളത്ത് വേണ്ട. ഈ റെസ്റ്റോ ബാര്‍ പൂട്ടിക്കെട്ടണം. ഇത് പോലീസ് അന്വേഷിക്കണം-ഇതാണ് പോസ്റ്റ്.

ഡിജെ പാര്‍ട്ടിക്കിടെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റത് കതൃക്കടവ് തമ്മനം റോഡിലെ മില്ലേനിയന്‍സ് ബാറിലാണ്. ശനിയാഴ്ച രാത്രി പത്തരയ്ക്കുണ്ടായ സംഭവത്തില്‍ തൊടുപുഴ സ്വദേശിയായ യുവാവിനാണ് കുത്തേറ്റത്. ഡിജെ പാര്‍ട്ടിക്ക് എത്തിയ ഉദയംപേരൂര്‍ സ്വദേശി ജിനിഷ സാഗറിനോട് തൊടുപുഴ സ്വദേശി രാമന്‍കുളത്ത് വീട്ടില്‍ ബഷീര്‍ (39) അപമാര്യാദയായി പെരുമാറിയതാണ് സംഘര്‍ഷത്തിനിടയായത്. 

മോശമായി പെരുമാറിയ ബഷീറിനെ ജിനിഷ ബിയര്‍ ഗ്ലാസുകൊണ്ട് കഴുത്തിന് പിന്നില്‍ കുത്തിമുറിവേല്‍ക്കുകയായിരുന്നെന്ന് നോര്‍ത്ത് പൊലീസ് പറഞ്ഞു. നിസാര പരിക്കേറ്റ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ എറണാകുളം നോര്‍ത്ത് പൊലീസ് ഡിജെ പാര്‍ട്ടി നിര്‍ത്തിവപ്പിച്ച് യുവതിയെ കസ്റ്റഡിയിലെടുത്തു.

ഈ യുവതിയെ ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഷിനു ശ്യാമളന്റെ വീഡിയോ എത്തിയത്. ഈ ബാറില്‍ നിയമ വിരുദ്ധ ബൗണ്‍സര്‍മാരുണ്ടായിരുന്നുവെന്നാണ് ഷിനു പറയുന്നത്. ഗുരുതര സാഹചര്യമാണ് ഇത്.

കഴിഞ്ഞ ദിവസം ബാര്‍ കൗണ്ടറിലുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. യുവാവുമായി തര്‍ക്കിച്ച യുവതി ബിയര്‍ കുപ്പി പൊട്ടിച്ച് ആക്രമണം നടത്തുകയായിരുന്നു. ജിനിഷയുടെ ചിത്രം അടക്കം പുറത്തു വന്നിട്ടുണ്ട്. എ്ന്നാല്‍ ബഷീറിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തു പറയുന്നില്ല. 

ഇതേ സമയം ചായ കുടിക്കാന്‍ എത്തിയ പ്രമുഖ നായകനും യുവ നടനുമെല്ലാം ഈ ബാര്‍ ഹോട്ടലിലുണ്ടായിരുന്നു. മദ്യക്കുപ്പി കൊണ്ടുള്ള ആക്രമണത്തില്‍ യുവാവിന്റെ കഴുത്തിലാണ് പരിക്കേറ്റത്. സംഭവത്തില്‍ ഉദയംപേരൂര്‍ സ്വദേശിയായ ഇരുപത്തിയൊന്‍പതുകാരിയെ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. 

കുറ്റസമ്മതം നടത്തിയിട്ടും കേസെടുത്തില്ലെന്നതാണ് വസ്തുത. ഇനി കേസെടുത്തേക്കും. സംഭവത്തെ തുടര്‍ന്നു കതൃക്കടവ് - തമ്മനം റോഡില്‍ ഗതാഗത തടസമുണ്ടായി. കുത്തേറ്റ യുവാവിനെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അതിനിടെയാണ് ഷിനു ശ്യാമളന്റെ ഗുരുതര ആരോപണം സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

കെ ആര്‍ ശ്യാമളന്റേയും ഷീലയുടേയും മകളായി കോട്ടയം ജില്ലയിലെ എരുമേലിക്കടുത്ത് വെണ്‍കുറിഞ്ഞിയില്‍ ജനിച്ച ഷിനു സോഷ്യല്‍ മീഡിയയില്‍ വലിയ ഇന്‍ഫ്ളുവന്‍സറാണ്. ലിറ്റില്‍ ഫ്ലവര്‍ പബ്ലിക്ക് സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം ചൈനയിലെ വുഹാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം ബി ബി എസില്‍ ബിരുദം നേടിയ ഷിനു 2015 മുതല്‍ കേരളത്തിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്റ്ററായി സേവനം അനുഷ്ടിച്ചു വരുന്നു. 

2019 -മുതല്‍ മോഡലിംഗില്‍ സജീവമായ ഷിനു ശ്യാമളന് മോഡലിംഗിലൂടെയായിരുന്നു സിനിമയിലേക്കുള്ള അവസരമൊരുങ്ങിയത്. 2021 -ല്‍ ഒടിടി റിലീസായ ചെരാതുകള്‍ എന്ന സിനിമയിലൂടെയായിരുന്നു സിനിമാഭിനയ രംഗത്തേയ്ക്ക് ചുവടു വെയ്ക്കുന്നത്. അതിനുശേഷം വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്തു.

തുടര്‍ന്ന് ഓ ബേബി എന്ന സിനിമയില്‍ ദിലീഷ് പോത്തന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യ വേഷം ചെയ്തു. എട്ട് സിനിമകളില്‍ ഷിനു ശ്യാമളന്‍ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ പൊതു സമൂഹത്തിന് ഷിനുവിനെ നന്നായി അറിയാം. ഇത്തരത്തിലൊരു വ്യക്തിയാണ് ഹോട്ടലിനെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത്.

2024 ഫെബ്രുവരി 11നാണ് ഇതേ ബാറിന്റെ മുന്നിൽ വെടിവയ്പുണ്ടായത്. ഇടപ്പള്ളിയിലെ മറ്റൊരു ബാറിലിരുന്നു മദ്യപിച്ച സംഘം ബാർ പൂട്ടിയപ്പോൾ അവിടെ നിന്നിറങ്ങി ഇടശേരി ബാറിലെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടർന്നു പ്രതികൾ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതു ചോദ്യം ചെയ്ത മാനേജറിനെ പ്രതികൾ മർദിച്ച് അവശനാക്കി. 

ഓടിവന്ന മറ്റ് ജീവനക്കാർ ആക്രമണം ചെറുത്തതോടെ യുവാക്കളിൽ ഒരാൾ തോക്കെടുത്തു വെടിവച്ചശേഷം സംഘം കടന്നുകളയുകയായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !