വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ 14 ഉം 15 ഉം വയസ് പ്രായമുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി 4 പേ‍‌ർ ചേ‌ർന്ന് കൂട്ടബലാത്സംഗം ചെയ്തു

ഭുവനേശ്വ‌‌ർ: ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ 14 ഉം 15 ഉം വയസ് പ്രായമുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി 4 പേ‍‌ർ ചേ‌ർന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിന് ശേഷം വിശാഖ പട്ടണത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ജൂൺ 3 നാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺ കുട്ടികൾ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രതികൾ ചേ‌ർന്ന് ഇവരെ തട്ടിക്കൊണ്ടു പോയതെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. പീഡിപ്പിച്ച ശേഷം പെൺകുട്ടികളെ പ്രതികൾ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിൽ പൊലീസിന്റെ വിശദീകരണമിങ്ങനെ. പെൺകുട്ടികളിൽ ഒരാൾക്ക് പ്രതികളിലൊരാളെ മുൻപ് തന്നെ പരിചയുണ്ടായിരുന്നു. ഈ പരിചയം വച്ച് രണ്ട് പെൺകുട്ടികളെയും ഇവ‍‌ർ പുറത്തേക്ക് വിളിക്കുകയും പിന്നീട് തട്ടിക്കൊണ്ടു പോകുകയുമായിരുന്നു.
പെൺകുട്ടികളെ കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കിയതിനു ശേഷം പ്രതികൾ ഇവരെ ജൂൺ 4 ന് കണ്ടെത്തുതയായിരുന്നു. ജൂൺ 4 ന് പരാതി നൽകുകയും ജൂൺ 6 ന് പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !