മാഹി ബൈപ്പാസ് ടോൾ പ്ലാസയിൽ ജീവനക്കാരും യാത്രക്കാരും ഏറ്റുമുട്ടി

തലശ്ശേരി : മാഹി ബൈപ്പാസ് ടോൾ പ്ലാസയിൽ ജീവനക്കാരും യാത്രക്കാരും ഏറ്റുമുട്ടി. സെക്യൂരിറ്റി ജീവനക്കാരനും സൂപ്പർവൈസർക്കുമെതിരെ ചൊക്ലി സ്വദേശികൾ തലശ്ശേരി പൊലീസിൽ പരാതി നൽകി. ഞായർ രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം.


ഹോൺ അടിച്ചതിൽ പ്രകോപിതരായി മർദിച്ചെന്നാണ് യാത്രക്കാർ പറയുന്നത്. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. യാത്രക്കാരിൽ ഒരാൾ ടോൾ പ്ലാസ ജീവനക്കാരനെ തള്ളുന്നത് ദൃശ്യങ്ങളിൽ കാണാം.

തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ യാത്രക്കാരനെ തള്ളിയിടുകയായിരുന്നു. ഇതോടെ സ്ത്രീകൾ ഉൾപ്പെടെ പുറത്തിറങ്ങി ടോൾ പ്ലാസ ജീവനക്കാരെ മർദിക്കാൻ ശ്രമിച്ചു.

ടോൾ പ്ലാസയിൽ അരമണിക്കൂറോളം കാത്തു നിന്നിട്ടും വാഹനങ്ങൾ കടത്തിവിടാൻ തയാറാകാതെ വന്നതോടെയാണ് ഹോൺ അടിച്ചതെന്നാണു യാത്രക്കാർ പറയുന്നത്. ഇതോടെ ജീവനക്കാർ കാറിന്റെ ചില്ല് അടിച്ചുതകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എന്നാൽ, ടോൾ നൽകാതെ പോകാൻ ശ്രമിച്ച കാറിനെ തടഞ്ഞപ്പോൾ യാത്രക്കാർ മർദിക്കുകയായിരുന്നുവന്നാണു ടോൾ പ്ലാസ ജീവനക്കാർ പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !