തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേ കടുത്തവിമര്‍ശനങ്ങള്‍ നടത്തിയ സംസ്ഥാന നിര്‍വാഹകസമിതി അംഗം കമല സദാനന്ദന് പാര്‍ട്ടിക്കുമുന്‍പില്‍ കുറ്റസമ്മതം നടത്തി. ചെയ്തത് തെറ്റാണെന്നും മാപ്പാക്കണമെന്നുമായിരുന്നു അപേക്ഷ. പക്ഷേ, എന്താണ് സംഭവിച്ചതെന്നും സംഭാഷണവിവരങ്ങള്‍ ആരാണ് ചോര്‍ത്തിയതെന്നുമുള്ള ചോദ്യത്തിന്, 'ഒന്നും ഓര്‍മ്മയില്ല... ഫോണിലെ എല്ലാവിവരങ്ങളും മാഞ്ഞുപോയി' എന്നൊക്കെയായിരുന്നു മറുപടി.
ബിനോയ് വിശ്വം ഒന്നിനും കൊള്ളാത്ത ആളാണെന്നും നാണംകെട്ട് ഇറങ്ങിപ്പോകുന്ന സ്ഥിതിയുണ്ടാകുമെന്നും കമല സംസാരിക്കുന്നതരത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നിരുന്നത്. കൂടെ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനും സംസാരിക്കുന്നുണ്ട്. ബിനോയിയുടെ സഹോദരി സര്‍ക്കാരിന്റെ കാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. വിവാദമായപ്പോഴാണ് ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗം ഇതു പരിശോധിച്ചത്.കമല യോഗത്തില്‍ വിശദീകരിച്ചത് ഇങ്ങനെയാണ്: ''എറണാകുളം ജില്ലാ കമ്മിറ്റിയുടെ കാറില്‍ പോകുമ്പോള്‍ ഉണ്ടായ സംഭാഷണമാണ് പുറത്തുവന്നത്. ആ സംഭാഷണം തെറ്റായിപ്പോയി. കൂടുതല്‍ എന്തെങ്കിലും ആലോചിച്ചോ ആരോപണം ഉന്നയിക്കാനോ ഒന്നും പറഞ്ഞതല്ല. എങ്കിലും, ശ്രദ്ധയില്ലാതെ നടത്തിയ സംഭാഷണത്തില്‍ പാര്‍ട്ടി മാപ്പു നല്‍കണം.'' കാറിലുള്ള ആരും ഫോണില്‍ ഇത് റെക്കോഡ് ചെയ്തിട്ടില്ലെന്ന് നേതാക്കളുടെ ചോദ്യത്തിന് മറുപടിനല്കി.അവര്‍ ചെയ്തത് തെറ്റായിപ്പോയെന്ന നിലപാടാണ് ബിനോയ് വിശ്വവും യോഗത്തില്‍ സ്വീകരിച്ചത്. പക്ഷേ, കാനംപക്ഷം നേതാവായി എറണാകുളത്ത് വീറോടെനിന്ന കമല സദാനന്ദനെ കൈവിടുന്ന നിലപാട് അദ്ദേഹം സ്വീകരിച്ചതുമില്ല. പക്ഷേ, നിര്‍വാഹകസമിതി അംഗങ്ങളില്‍ ഭൂരിപക്ഷം പേരും കമല കൃത്യമായി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു.യാത്രയ്ക്കിടയില്‍ സംസാരിച്ചുകൊണ്ടിരുന്ന ഫോണ്‍ കട്ട് ചെയ്യാന്‍ മറുന്നുപോയതാണ് സംഭാഷണം ചോരാന്‍ കാരണമായതെന്ന് കമല വിശദീകരിച്ചു. ഒടുവില്‍ കമലയ്ക്കും ദിനകരനും താക്കീതു നല്കി പ്രശ്നം അവസാനിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.