കണ്ണൂര്‍ : പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ മാണിയൂര്‍ അഹമ്മദ് മുസല്യാർ (76) അന്തരിച്ചു. സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, തൃക്കരിപ്പൂര്‍ മുനവ്വിറുല് ഇസ്ലാം അറബിക് കോളജ് പ്രിന്‍സിപ്പല്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.
പണ്ഡിതനും സൂഫിവര്യനുമായിരുന്ന മാണിയൂര്‍ അബ്ദുല്ല മൗലവിയുടെയും പുറത്തീല്‍ പുതിയകത്ത് ഹലീമയുടെയും മകനായി പുറത്തീല്‍ പുതിയകത്ത് ശൈഖ് കുടുംബത്തില്‍ 1949 ജൂണ്‍ 19 നാണ് ജനനം. മദ്രസ പഠനത്തിനു ശേഷം കാപ്പാട് എം.വി ഇബ്രാഹിം മുസല്യാരുടെ ശിക്ഷണത്തില്‍ പാപ്പിനിശേരി റൗളത്തുല്‍ ജന്ന ദര്‍സിലും പിതാവിന്റെ ശിക്ഷണത്തില്‍ മുട്ടം റഹ്മാനിയയിലും തൃക്കരിപ്പൂര്‍ മുനവ്വിറിലും കൂട്ടിലങ്ങാടി ബാപ്പു മുസ്ല്യായാരുടെ ശിക്ഷണത്തില്‍ തങ്കയം ദര്‍സിലും പഠനം നടത്തി.ദയൂബന്ദിയിലായിരുന്നു ബിരുദാനന്തരബിരുദ പഠനം. കബറടക്കം മയ്യത്ത് നിസ്കാരത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടിന് മൃതദേഹം സ്വവസതിക്കു സമീപം.
ഭാര്യ: ആയിശ ഹജ്ജുമ്മ. മക്കള്‍: ബുഷ്റ, അഹമ്മദ് ബഷീര്‍ ഫൈസി റബ്ബാനി, റൈഹാനത്ത്, റഫീഖ് ഫൈസി റബ്ബാനി, അലീമ വഫിയ്യ, അബ്ദുല്ല ഫൈസി ഹന്നത്ത്, ഹാഫിളത്ത് ഫാത്തിമ. മരുമക്കള്‍: റഫീഖ് ഫൈസി ഇര്‍ഫാനി മട്ടന്നൂര്‍, മുനീര്‍ ഫൈസി ഇര്‍ഫാനി, പള്ളിയത്ത് ഖമറുദ്ദീന് ഫൈസി കണ്ണാടിപറമ്പ്, ഹാരിസ് ഫൈസി ഏറന്തല, നൂറുദ്ദീന്‍ ഹുദവി പുല്ലൂപ്പി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.