കമല്‍ഹാസന്‍റെ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന്‍റെ ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നടന്ന നാടകീയ സംഭവത്തിന്‍റെ വീഡിയോ വൈറലാകുന്നു

ചെന്നൈ: കമല്‍ഹാസന്‍റെ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന്‍റെ ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നടന്ന നാടകീയ സംഭവത്തിന്‍റെ വീഡിയോ വൈറലാകുന്നത്. ചടങ്ങില്‍ ഒരു പാര്‍ട്ടി അംഗം കമലിന് വാള്‍ സമ്മാനമായി നല്‍കാന്‍ ശ്രമിച്ചതാണ് നടനെ കോപാകുലനാക്കുകയും, നടകീയ സംഭവത്തിന് വഴിവയ്ക്കുകയും ചെയ്തത്.

സംഭവത്തിന്‍റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. കമൽഹാസൻ വീഡിയോയില്‍ വാള്‍ സമ്മാനിക്കാന്‍ ശ്രമിച്ചയാളെ രൂക്ഷമായി ശാസിക്കുന്നത് കാണാം.

വാള്‍ സമ്മാനിച്ച വ്യക്തി ആരാണെന്ന് വ്യക്തമല്ല. അതേ സമയം കുറച്ച് ദിവസം മുന്‍പ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കമല്‍ഹാസന്‍ അതിന്‍റെ ഭാഗമായാണ് പാര്‍ട്ടി യോഗം വിളിച്ചത്.

യോഗത്തില്‍ ആരാധകരെ കണ്ട് ഫോട്ടോയെടുക്കുന്നതിനിടെയാണ് വാളുമായി മൂന്നുപേര്‍ വന്നത്. വാള്‍ സ്വീകരിക്കാനും ഉയര്‍ത്താനും കമല്‍ വിസമ്മതിച്ചപ്പോള്‍ അതുമായി വന്നയാള്‍ നിര്‍ബന്ധപൂര്‍വ്വം കമലിനെ അത് പിടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതില്‍ കമല്‍ ദേഷ്യപ്പെടുന്നതും. വാള്‍ മുന്നില്‍ വയ്ക്കാന്‍ പറയുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !