ബെംഗളൂരു: പതിനഞ്ച് വയസ്സുള്ള മകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ അമ്മയ്‌ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
ബെംഗളൂരുവിലെ ആർടി നഗർ പൊലീസാണ് 45കാരിയായ അമ്മയ്‌ക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. ഒരു സ്വകാര്യ സ്കൂളിലെ കൗൺസിലറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി അമ്മയുടെ പീഡനത്തെക്കുറിച്ച് കൗൺസിലറോട് പറയുകയായിരുന്നു.വിവാഹശേഷം ഭർത്താവിനോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കാനെന്ന് പറഞ്ഞ് അമ്മ തന്നെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പെൺകുട്ടി കൗൺസിലറോട് പറഞ്ഞതായാണ് വിവരം. കഴിഞ്ഞ ആറ് വർഷമായി കുട്ടിയെ ഉപദ്രവിച്ചുവരികയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് കുട്ടിയുടെ അമ്മ. ഭർത്താവുമായി വേർപിരിഞ്ഞാണ് ഇവർ താമസിക്കുന്നത്."കുട്ടിയുടെ കൗൺസിലർ ഇക്കാര്യം ഞങ്ങളെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. യുവതിയെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല", കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; അമ്മയ്‌ക്കെതിരെ പോക്സോ കേസ്
0
ഞായറാഴ്ച, ജൂൺ 29, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.