ശശി തരൂരിന്റെ തീരുമാനങ്ങൾ വ്യക്തിപരമായ താല്പര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രത്യേക സമിതി രൂപീകരിച്ചത് എല്ലാവരുടെയും ആവശ്യപ്രകാരം. സമിതി അവരുടെ കാര്യങ്ങൾ സാധിച്ച് എടുക്കുകയും ചെയ്തു.
ദേശീയതയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നത് കുറച്ചു ദിവസങ്ങളായി മാത്രം, അതിനു മുൻപ് അത് അല്ലായിരുന്നു സ്ഥിതി. ജനങ്ങളുടെ ഇഷ്ടം മനസ്സിലാക്കിയുള്ള മാറ്റമാണ് തരൂരിൽ കാണുന്നത്. കോൺഗ്രസ് വിടുമോ എന്ന കാര്യം അദ്ദേഹത്തോട് ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
മന്ത്രിമാരുടെ പേഴ്സൺ സ്റ്റാഫിൻ്റെ പെൻഷനിലും അദ്ദേഹം നിലപാട് വ്യക്തമാക്കി.പെൻഷൻ കൊടുക്കുന്നവരോട് ഒട്ടും യോജിപ്പില്ല. യോജിപ്പില്ലെന്ന് മാത്രമല്ല ഭയങ്കര എതിർപ്പുമുണ്ട്. ജനങ്ങൾക്ക് കൊടുക്കുന്ന പെൻഷൻ കൃത്യമായി കിട്ടുന്നില്ല. മന്ത്രിമാരുടെ സ്റ്റാഫിനെ ജോലി ചെയ്യുന്നതിന് ശമ്പളം കൊടുക്കണം. പെൻഷനും ആനുകൂല്യങ്ങളും കൊടുക്കുന്നത് ശരിയല്ല, അത് നിരോധിക്കണം.
സർക്കാരിൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും മഴക്കാല മുന്നൊരുക്കങ്ങൾ പാളി. കാര്യങ്ങൾ ചർച്ച ചെയ്യാൻ താൻ ഒരു മീറ്റിംഗ് നടത്താൻ ശ്രമിച്ചു, പക്ഷെ പരാജയപ്പെട്ടു. ബണ്ടുകൾ ചെളി വെച്ച് നിർമ്മിക്കുന്നത് വൻ അഴിമതി, കേരളത്തിൽ മുഴുവൻ ഇത്തരത്തിൽ വൻ തട്ടിപ്പാണ് നടക്കുന്നത്.പുതുതായി നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ അതിന്റേതായ താമസമുണ്ടാകും. പണിതീർത്ത് കൈമാറിയ റോഡുകളുടെ കാര്യത്തിൽ പോലും അടിപ്പാതകൾ നിർമ്മിക്കണമെന്ന ആവശ്യപ്പെട്ട് പുതുതായി അപേക്ഷകൾ വരുന്നു. അത്തരം അപേക്ഷകൾ പരിഗണിക്കുമ്പോൾ ഉണ്ടാകുന്ന തടസ്സങ്ങൾ മാത്രമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
BOT നിയമ അനുസരിച്ച് ഇത്തരം റോഡുകളിൽ ടോൾ പിരിക്കാൻ പാടുണ്ടോയെന്ന് കേരള സർക്കാരിൻറെ തീരുമാനം എന്താണെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണം. ടോൾ പിരിവ് തൻറെ അധികാരപരിധിയിലുള്ള കാര്യമല്ലെന്ന് കളക്ടറും NHI യും തന്നോട് പറഞ്ഞിട്ടില്ല.
ടോൾ പിരിവ് നിർത്തിവയ്ക്കാനുള്ള തീരുമാനം കളക്ടർ പിൻവലിക്കാനുള്ള കാരണം അന്വേഷിക്കണം. മുകളിൽ നിന്നുള്ള സമ്മർദ്ദം ഇല്ലാതെ കളക്ടർ ഉത്തരവു പിൻവലിക്കില്ല. താൻ ആവശ്യപ്പെട്ടിട്ട് ഒരു മീറ്റിംഗ് പോലും കളക്ടർ വിളിക്കുന്നില്ല. ഇതിന്റെയെല്ലാം ദുരിതങ്ങൾ അനുഭവിക്കേണ്ടിവരുന്നത് ജനങ്ങൾ ആണെന്ന് താൻ സമ്മതിക്കുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.