വാൻ ഹയി 503ലെ തീ ഏഴാം ദിവസവും കെടുത്താനായില്ല

കൊച്ചി : തീരത്തുനിന്ന് 59 നോട്ടിക്കൽ മൈൽ (109.2 കിലോമീറ്റർ) അകലെ ആഴക്കടലിലുള്ള സിംഗപ്പൂർ ചരക്കുകപ്പൽ വാൻ ഹയി 503ലെ തീ ഏഴാം ദിവസവും കെടുത്താനായില്ല. കനത്ത മഴയും ശക്തമായ തിരയും കാറ്റും തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും സാൽവേജ് കമ്പനിയുടെ 5 യാനങ്ങളുടെ നേതൃത്വത്തിൽ തീ കെടുത്താനുള്ള ശ്രമങ്ങൾ 24 മണിക്കൂറും തുടരുകയാണ്. തീപിടിച്ചു നിയന്ത്രണം വിട്ടൊഴുകി കൊച്ചി തീരത്തോടു വളരെ അടുത്തെത്തിയ കപ്പലിനെ ഇന്നലെ കെട്ടിവലിച്ച് ഉൾക്കടലിലേക്കു നീക്കാനായി. കപ്പലിലെ കാണാതായ 4 ജീവനക്കാരെ കണ്ടെത്താനായില്ല.

കപ്പലിന്റെ ഡെക്കിൽ മുൻഭാഗത്തായി ചെറിയ തോതിൽ തീ ഇപ്പോഴുമുണ്ട്. കനത്ത പുകയും ഉയരുന്നുണ്ട്. ഇതിനാൽ കപ്പലിന്റെ വശങ്ങളിലും ബങ്കർ ടാങ്കുകൾക്കു സമീപവും വെള്ളവും പതയും പമ്പ് ചെയ്തു തണുപ്പിക്കുന്ന ജോലികളാണു നടക്കുന്നത്. കപ്പലിലെ ബങ്കർ ടാങ്കുകൾക്കുള്ളിലെ ഇന്ധനം കനത്ത ചൂടിൽ വാതകമായി മാറിയാൽ സ്ഫോടനമുണ്ടാകാൻ സാധ്യതയുള്ളതിനാൽ തുടർച്ചയായി തണുപ്പിക്കുക മാത്രമാണു മാർഗം. ഇപ്പോൾ കപ്പലുള്ള ഭാഗത്ത് 2000 മീറ്ററോളം ആഴമുണ്ട്. ഇതിനാൽ കപ്പൽ മുങ്ങിയാലും കരയെ വലുതായി ബാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്.
കടലിൽ വാൻ ഹയി ഉള്ള മേഖലയിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. മണിക്കൂറിൽ 100 വരെ കിലോമീറ്റർ വേഗത്തിലാണു കരയിലേക്കു കാറ്റു വീശുന്നത്. കാഴ്ചാപരിധിയും വളരെ കുറവ്. സാൽവേജ് കമ്പനിയുടെ ഓഫ് ഷോർ വാറിയർ എന്ന ടഗ് കപ്പലിനെ കരയിലേക്ക് ഒഴുകാതെ കെട്ടിവലിച്ചു നിർത്തുകയും ബോക്ക വിങ്ങർ, ഗാർനെറ്റ്, സക്‌ഷം, ട്രൈട്ടൺ ലിബർട്ടി എന്നീ യാനങ്ങൾ തുടർച്ചയായി അഗ്നിരക്ഷാ പ്രവർത്തനങ്ങൾ നടത്തുകയുമാണു നിലവിൽ ചെയ്യുന്നത്.
വാൻ ഹയിയിൽനിന്നു കടലിൽ വീണതെന്നു കരുതുന്ന ഭാഗികമായി കത്തിയ ബാരലുകളിലൊന്നു കൊല്ലം ആലപ്പാട് തീരത്തടിഞ്ഞു. ഇന്നു മുതൽ 18 വരെ കൊച്ചി, ആലപ്പുഴ, കൊല്ലം തീരങ്ങളിലായി കപ്പലിലെ കണ്ടെയ്നറുകൾ അടിയാൻ സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകിയിരുന്നു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !