പാലക്കാട് : മംഗലംഡാമിന് സമീപം കുടുംബവഴക്കിനെ തുടർന്ന് മദ്യലഹരിയിലായിരുന്ന ഭർത്താവ് ഭാര്യയ്ക്കു നേരെ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർത്തു.
മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടിൽ ശിവൻ (58) ആണ് ഭാര്യ മേരിയെ (52) വെടിവച്ചത്.
കാൽമുട്ടിനു പരുക്കേറ്റ മേരി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂർ കോടതിയിൽ ഹാജരാക്കി. ഇയാളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.