കരമന–കളിയിക്കാവിള ദേശീയപാതയിൽ കൊടിനട മുതൽ വഴിമുക്ക്‌ വരെയുള്ള അടുത്ത ഘട്ടത്തിന്റെ വികസത്തിനായി ഭൂമി ഏറ്റെടുക്കലിന്‌ നഷ്ടപരിഹാരം അനുവദിച്ചു

തിരുവനന്തപുരം: വർഷങ്ങളായി നിർമാണം പുരോഗമിക്കുന്ന കരമന–കളിയിക്കാവിള ദേശീയപാതയിൽ കൊടിനട മുതൽ വഴിമുക്ക്‌ വരെയുള്ള അടുത്ത ഘട്ടത്തിന്റെ വികസത്തിനായി ഭൂമി ഏറ്റെടുക്കലിന്‌ നഷ്ടപരിഹാരം അനുവദിച്ചു. സ്ഥലം ഏറ്റെടുപ്പിന് പണം ലഭിക്കാതെ കച്ചവടക്കാർ ഉൾപ്പടെ ഒഴിയാതിരുന്നതോടെ നിർമാണം പ്രതിസന്ധിയിലായിരുന്നു.

ഭൂ ഉടമകളുമായി ഉൾപ്പടെ നിരവധി ചർച്ചകൾ നടത്തിയ ശേഷമാണ് 102.4 കോടി ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. നേരത്തെ 97.6 കോടി രൂപ അനുവദിച്ചിരുന്നു.

കൊടിനട മുതൽ വഴിമുക്ക്‌ വരെ ഒന്നര കിലോമീറ്റർ റോഡിന്റെ വികസനത്തിന്‌ ആവശ്യമായ ഭൂമി ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാര വിതരണത്തിനാണ്‌ തുക വിനിയോഗിക്കുന്നത്‌.

ഭൂമി ഏറ്റെടുക്കലിന്‌ 160 കോടി രൂപയും, കെട്ടിടങ്ങൾക്ക്‌ ഉൾപ്പെടെയുള്ള നഷ്ടപരിഹാരത്തിനായി 40 കോടി രൂപയുമാണ്‌ നിശ്ചയിച്ചിരുന്നത്‌. ഇതിനാവശ്യമായ മുഴുവൻ തുകയും ലഭ്യമാക്കിയാതായും ധന മന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കിയതോടെ സ്ഥലം ഏറ്റെടുപ്പിലുണ്ടായ പ്രതിസന്ധി നീങ്ങുകയാണ്. കേരള റോഡ്‌ ഫണ്ട്‌ ബോർഡാണ്‌ പദ്ധതി നിർവഹണ ഏജൻസി.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !