കെ സുധാകരനും രമേശ് ചെന്നിത്തലയും അസൗകര്യം അറിയിച്ചിരുന്നു; പി വി അന്‍വര്‍ വിഷയം അടഞ്ഞ അധ്യായമാണ്. മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിൽ;അടൂര്‍ പ്രകാശ്

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്.

കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍മാരായ കെ സുധാകരനും രമേശ് ചെന്നിത്തലയും വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കണ്‍വെന്‍ പങ്കെടുത്തിരുന്നില്ല. കെ സുധാകരനും രമേശ് ചെന്നിത്തലയും അസൗകര്യം അറിയിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ഇരുവരുമായും സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

പി വി അന്‍വര്‍ വിഷയം അടഞ്ഞ അധ്യായമാണ്. മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്, മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ അടക്കമുള്ളവര്‍ കണ്‍വെന്‍ഷന്‍ പരിപാടിയില്‍ നിറഞ്ഞുനിന്നു.
പാണക്കാട് കുടുംബവും യുഡിഎഫ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്നത് ചര്‍ച്ചയായിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഹജ്ജിന് പോയിരിക്കുകയാണ്. പകരം പങ്കെടുക്കേണ്ട ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ജില്ലയില്‍ ഉണ്ടായിരുന്നിട്ട് കൂടി കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ പങ്കെടുത്തു. അബ്ബാസലി തങ്ങളെ കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ച സംഭവിച്ചതായി ലീഗ് വൃത്തങ്ങളില്‍ ആക്ഷേപമുണ്ട്. അവസാന മണിക്കൂറിലാണ് അബ്ബാസലി തങ്ങളെ ക്ഷണിച്ചതെന്നാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !