ന്യൂഡൽഹി : വീട്ടിൽ കടന്നുകയറിയ യുവാവ് ടെറസിൽനിന്നു യുവതിയെ തള്ളിയിട്ടു കൊലപ്പെടുത്തി. ജ്യോതി നഗർ സ്വദേശി നേഹ (19) കൊല്ലപ്പെട്ട കേസിൽ പ്രതി മൊറാദിബാദ് സ്വദേശി തൗഫീഖിനെ കണ്ടെത്താനായി അന്വേഷണം നടത്തുകയാണെന്നു പൊലീസ് അറിയിച്ചു.
അഞ്ചാം നിലയിൽനിന്നാണു നേഹയെ തള്ളിയിട്ടത്. വാട്ടർ കണക്‌ഷൻ ശരിയാണോ എന്നു പരിശോധിക്കാനാണു നേഹ ടെറസിലേക്ക് പോയത്. പിന്നാലെയെത്തിയ തൗഫീഖ് തർക്കത്തിനുശേഷം നേഹയെ ടെറസിൽനിന്ന് തള്ളിയിടുകയായിരുന്നു. ബഹളം കേട്ടു നേഹയുടെ പിതാവ് സുരേന്ദർ കുമാർ ഓടിയെത്തിയെങ്കിലും നേഹയെ രക്ഷിക്കാനായില്ല. അയൽക്കാർ പിടികൂടാൻ ശ്രമിച്ചെങ്കിലും തൗഫീഖ് ഓടിരക്ഷപ്പെട്ടു.തൗഫീഖും നേഹയും വർഷങ്ങളായി പരിചയമുള്ളവരാണ്. തനിക്ക് സഹോദരിയില്ലെന്നും നേഹ സഹോദരിയെ പോലെയാണെന്നുമാണ് തൗഫീഖ് പറഞ്ഞിരുന്നത്. തൗഫീഖിന് സഹോദരിയുണ്ടെന്ന് പിന്നീട് വ്യക്തമായതോടെ നേഹയും കുടുംബവും ഇയാളിൽനിന്ന് അകന്നു. ഇതോടെ തൗഫീഖ് ഉപദ്രവം ആരംഭിച്ചു.തന്നെ വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ടു ബഹളമുണ്ടാക്കി. ഒരാഴ്ച മുൻപും ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം പറഞ്ഞു. അടുത്തിടെയാണ് നേഹയ്ക്ക് ഒരു എണ്ണക്കമ്പനിയിൽ ജോലി ലഭിച്ചത്. പിതാവിനും പുതിയ ജോലി ലഭിച്ചിരുന്നു. ഇതിന്റെ സന്തോഷത്തിനിടെയാണു ദുരന്തം സംഭവിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.